HOME
DETAILS

കെ.സുധാകരന്റെ പരസ്യചിത്രം സ്ത്രീ വിരുദ്ധമെന്ന്: പരാതി നല്‍കാന്‍ എല്‍.ഡി.എഫ്

  
backup
April 16, 2019 | 3:23 PM

k-sudhakaran-advt-film-coplain-ldf

കണ്ണൂര്‍: താന്‍ ബിജെപിയിലേക്ക് പോകില്ലെന്ന് അവകാശപ്പെട്ട് വീഡിയോ പുറത്തിറക്കിയ കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരനുവേണ്ടി പ്രചാരണത്തിനായി പുറത്തിറക്കിയ പരസ്യചിത്രത്തെക്കുറിച്ചും വിവാദം. സ്ത്രീസമൂഹത്തെ അവഹേളിക്കുന്നതാണ് ചിത്രമെന്നാണ് പരാതി.

പരസ്യത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി കെ ശ്രീമതി ടീച്ചറെയാണെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം.
'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി. ഓളെക്കൊണ്ട് ഒന്നിനും കൊള്ളൂല' എന്നാക്ഷേപിക്കുന്ന പരസ്യത്തില്‍ 'ഒരു തെറ്റ് ഏതു പൊലീസുകാരനും പറ്റു'മെന്നും 'ഇനി ഓന്‍ പോകട്ടെ. ഓന്‍ ആണ്‍കുട്ടിയാ. പോയാ കാര്യം സാധിച്ചിട്ടേ വരൂ' എന്നും പറയുന്നുണ്ട്. തുടര്‍ന്ന് കൈപ്പത്തി ചിഹ്നത്തില്‍ കെ. സുധാകരന് വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന ആഹ്വാനത്തോടെയാണ് പരസ്യ ചിത്രത്തിലുള്ളത്.

സ്ത്രീ ഒരിക്കലും മുന്‍നിരയിലേക്ക് വരരുതെന്നും അവര്‍ക്ക് നാടിനെ സേവിക്കാന്‍ കഴിയില്ലെന്നും സ്ഥാപിച്ച് ഈ പരസ്യത്തിലുടെ മനുസ്മൃതിവാദികളായ സംഘപരിവാറുകാരെക്കാള്‍ അപരിഷ്‌കൃതരാണ് തങ്ങളെന്ന് സ്വയം പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസും യുഡിഎഫുമെന്നുമാണ് ഇടതുപക്ഷത്തിന്റെ പരാതി.
വിഷയത്തില്‍ തെരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  5 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  5 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  5 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  5 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  5 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  5 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  5 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  5 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  5 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  5 days ago