‘മോദി കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നയാൾ’; പ്രധാനമന്ത്രി
ന്യൂഡൽഹി: താൻ കാര്യങ്ങൾ വളരെ മുൻകൂട്ടി ചിന്തിച്ച് തീരുമാനമെടുക്കുന്ന ആളാണെന്നും പ്രശ്നങ്ങൾക്കുള്ള പ്രായോഗിക പരിഹാരങ്ങളാണ് നടപ്പിലാക്കാറുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിൽ രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയിൽവേയിൽ കൈവരിച്ച ദ്രുതഗതിയിലുള്ള വൈദ്യുതീകരണവും പശ്ചിമേഷ്യൻ പ്രതിസന്ധികളും ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ അവകാശവാദം.
കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യൻ റെയിൽവേ കൈവരിച്ച വേഗത്തിലുള്ള വൈദ്യുതീകരണം, നിലവിലെ ആഗോള ഊർജ്ജ പ്രതിസന്ധികളെ അതിജീവിക്കാൻ ഇന്ത്യയെ സഹായിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
"1925 മുതൽ 2014 വരെയുള്ള 90 വർഷത്തിനിടെ റെയിൽവേ ശൃംഖലയുടെ 30 ശതമാനത്തിൽ താഴെ മാത്രമാണ് വൈദ്യുതീകരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 12 വർഷത്തിനുള്ളിൽ ഏകദേശം 99 ശതമാനം റെയിൽ ശൃംഖലയും വൈദ്യുതീകരിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. പഴയ വേഗതയിലായിരുന്നു ഇത് തുടർന്നിരുന്നതെങ്കിൽ റെയിൽവേ പൂർണ്ണമായി വൈദ്യുതീകരിക്കാൻ ഇനിയും 200 വർഷങ്ങൾ എടുക്കുമായിരുന്നു." - പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിലും ഹോർമുസ് കടലിടുക്ക് മേഖലയിലും നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം കാരണം ഇന്ധന ഇറക്കുമതിയിൽ രാജ്യം വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ട്. 2014-ന് മുമ്പുള്ള സാഹചര്യമായിരുന്നു ഇപ്പോഴെങ്കിൽ, ട്രെയിനുകൾ ഡീസലിനെ അമിതമായി ആശ്രയിച്ചിരുന്നതിനാൽ ഇന്ധന വിതരണം തടസ്സപ്പെട്ട് റെയിൽവേ ശൃംഖല പൂർണ്ണമായും നിശ്ചലമാകുമായിരുന്നു. അത് കർഷകരെയും സാധാരണ യാത്രക്കാരെയും സാരമായി ബാധിക്കുമായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം മുൻകൂട്ടി കണ്ടാണ് രാജ്യം പ്രവർത്തിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
പത്തൊൻപതാം നൂറ്റാണ്ട് ആവി എൻജിനുകളുടേതും, ഇരുപതാം നൂറ്റാണ്ട് ഡീസൽ-ഇലക്ട്രിക് ട്രെയിനുകളുടേതുമായിരുന്നുവെങ്കിൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഹൈഡ്രജൻ അധിഷ്ഠിത റെയിൽ ഗതാഗതത്തിന്റേതായിരിക്കുമെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു.
"i am someone who acts with foresight": pm lists key railway achievements.speaking at a public event, the prime minister highlighted the rapid transformation of the indian railways, listing major achievements under his administration.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."