HOME
DETAILS

ഫാസിലിന്റെ ജീവത്തുടിപ്പിനായി കാളികാവില്‍ 40 ഓട്ടോറിക്ഷകള്‍

  
backup
July 17, 2018 | 5:30 AM

%e0%b4%ab%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa


കാളികാവ്: കാളികാവിലെ ഓട്ടോ തൊഴിലാളികള്‍ കാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകയായി. കാളികാവ് ജങ്ഷനില്‍ ഓടുന്ന 40 ഓട്ടോറിക്ഷകളാണ് ഇന്നലെ കാരുണ്യ വഴിയില്‍ ഓടിയത്.
ചോക്കാട് പഞ്ചായത്തിലെ മാളിയേക്കലിലെ കുന്നുമ്മല്‍ ഫാത്തിമയുടെ മകനായ ഫാസിലി(31)ന്റെ ഇരു വൃക്കകളും തകരാറിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഫാസിലിന്റെ ജീവിതം തിരിച്ചുപിടിക്കാന്‍ 40 ലക്ഷം രൂപ വേണം. സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിന് പ്രതീക്ഷ നാട്ടുകാരുടെ കനിവ് മാത്രമാണ്. ഫാസിലിന് ചികിത്സാ സഹായം ഒരുക്കാന്‍ കാളികാവിലെ ഓട്ടോ തൊഴിലാളികള്‍ രംഗത്തിറങ്ങി. ഒരു ദിവസം ഓടിക്കിട്ടുന്ന മൊത്തം വരുമാനവും ഫാസിലിന്റെ ജീവിതത്തുടിപ്പിനുള്ളതാണ്. സാമ്പത്തികമായി പ്രയാസപ്പെടുന്ന ഓട്ടോ തൊഴിലാളികള്‍ ഏറ്റെടുത്ത ദൗത്യം കനിവിന്റെ മാതൃകയായി മറിയിരിക്കുകയാണ്. ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തുന്നവരാണ് ഓട്ടോ തൊഴിലാളികളില്‍ അധികപേരും.
കാളികാവ് ജങ്ഷനിലെ ഓട്ടോ തൊഴിലാളികള്‍ മുമ്പ് സാന്ത്വന പരിചരണ കേന്ദ്രങ്ങളെ സഹായിക്കാനും മുന്നോട്ടുവന്നിരുന്നു. ഫാസിലിന്റെ ചികിത്സക്കായി ഭീമമായ തുക കണ്ടെത്തുന്നതിന് വേണ്ടി ചോക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മാ മാത്യു ചെയര്‍മാനും മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കരുവാടന്‍ ഹമീദ് കണ്‍വീനറും ഗ്രാമ പഞ്ചായത്തംഗം മാട്ടായി അബ്ദു റഹ്മാന്‍ ട്രഷററുമായ ജനകീയ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. സഹായം നല്‍കുന്നതിന് കാളികാവ് ഫെഡറല്‍ ബാങ്കില്‍ 159201001659903. കഎടഇ: എഉഞഘ 1592 അകൗണ്ടും തുടങ്ങിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ പ്രത്യേക കോൺസുലർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ

uae
  •  18 days ago
No Image

പെരുമ്പാവൂരില്‍ 'തൂഫാന്‍ ജാഗരണ്‍' ബഹുജനറാലി; ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കി സര്‍ക്കാര്‍

Kerala
  •  18 days ago
No Image

തിരുവനന്തപുരം പട്ടത്ത് ഗേറ്റ് ചാടുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്; അധ്യാപകര്‍ ഓടിച്ചുവിട്ടെന്നും രക്ഷിക്കാന്‍ വൈകിയെന്നും കുടുംബത്തിന്റെ ആരോപണം

Kerala
  •  18 days ago
No Image

തിരുവനന്തപുരം മൃഗശാലയിലെ വ്യാജ നിയമനം: പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി വിജിലന്‍സ്; വിവരാവകാശ രേഖകള്‍ കൈമാറി

Kerala
  •  18 days ago
No Image

സര്‍ക്കാര്‍ ഇടപെട്ടു; കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ മരവിപ്പിച്ചു

Kerala
  •  18 days ago
No Image

മുണ്ടിനീര്‍ വ്യാപനം: ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

Kerala
  •  18 days ago
No Image

വിദ്യാര്‍ഥിയുടെ വാട്ടര്‍ബോട്ടിലില്‍ വാറ്റ് ചാരായം: മദ്യം എത്തിച്ചുനല്‍കിയ വിദ്യാര്‍ഥിയുടെ രണ്ടാനച്ഛന്‍ വിദേശത്തേക്ക് കടന്നു

Kerala
  •  18 days ago
No Image

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവില്‍ ഹൈക്കോടതിക്കെതിരേ അസാധാരണ വിമര്‍ശനവുമായി സര്‍ക്കാര്‍

Kerala
  •  18 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍; സി.ബി.ഐ അന്വേഷണം ഹൈക്കോടതി തള്ളി

Kerala
  •  18 days ago
No Image

ഓപ്പറേഷന്‍ തൂഫാനിടെ പൊലിസിനെ ആക്രമിച്ച കേസ്; മുഖ്യപ്രതി അവധിക്ക് നാട്ടിലെത്തിയ സൈനികന്‍

Kerala
  •  18 days ago