HOME
DETAILS

പ്രവാസികളുടെ ഹജ്ജ് പ്രതിസന്ധി: 11ന് ചര്‍ച്ച ചെയ്യുമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

  
backup
April 28, 2017 | 10:49 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf


മനാമ: പ്രവാസി ഹാജിമാരുമായി ബന്ധപ്പെട്ട പ്രതിസന്ധികളെല്ലാം മെയ് 11ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ഉന്നയിക്കുമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി.
ഹ്രസ്വ സന്ദര്‍ശനത്തിന് ബഹ്‌റൈനിലെത്തിയ അദ്ദേഹം സുപ്രഭാതത്തോട് സംസാരിക്കുകയായിരുന്നു. ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഹജ്ജ് ചെയ്യാനുള്ള സൗകര്യം നിലനിര്‍ത്താന്‍ എല്ലാ ഇടപെടലുകളും രാഷ്ട്രീയ സമ്മര്‍ദങ്ങളും ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി ചെയ്യുന്നുണ്ട്. ഈ പ്രതിസന്ധി അടുത്ത യോഗത്തില്‍ പ്രധാന ചര്‍ച്ചയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര കമ്മിറ്റിയോടൊപ്പം കേരള ഹജ്ജ് കമ്മിറ്റിയും പ്രവാസികള്‍ക്കനുകൂലമായ രീതിയിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്.
പ്രവാസികളുടെ ജോലിയും ലീവും പരിഗണിച്ച് പാസ്‌പോര്‍ട്ടും മറ്റു രേഖകളും സമര്‍പ്പിക്കാനുള്ള സമയത്തില്‍ ഇളവും താമസവും നല്‍കിയിട്ടുണ്ട്.
യു.എ.ഇയിലെ ഹജ്ജ് ക്വാട്ട സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന ഔഖാഫിന്റെ നിര്‍ദേശം സഊദി സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് ചില മുഫ്തിമാര്‍ നല്‍കിയ നിര്‍ദേശങ്ങളുടെ ഫലമാണ്.
അങ്ങനെയെങ്കില്‍ സഊദിയിലുള്ള പ്രവാസികള്‍ക്കാര്‍ക്കും ഹജ്ജ് ചെയ്യാന്‍ പറ്റില്ലെന്ന നിര്‍ദേശവും വൈകാതെ ഉന്നയിക്കപ്പെട്ടേക്കും. ഹജ്ജിന് ആരും പോകുന്നതല്ല. അല്ലാഹുവിന്റെ വിളിക്കുത്തരം ചെയ്യുന്ന ആരാധനാ കര്‍മമാണത്. അതിനെതിരായ നീക്കങ്ങളൊന്നും സ്ഥായിയായി നിലനില്‍ക്കുകയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക രാഷ്ട്രങ്ങളെല്ലാം തങ്ങള്‍ക്ക് അനുവദിക്കപ്പെടുന്ന ഹജ്ജ് ക്വാട്ട സ്വദേശി വിദേശി വിവേചനമില്ലാതെ വിശ്വാസികള്‍ക്കെല്ലാവര്‍ക്കും തുല്യമായി നല്‍കണമെന്നും പ്രവാസികളെ മാത്രമായി മാറ്റി നിര്‍ത്തരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയോധ്യക്ഷേത്രക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിക്ക് മൗനമോ?; ഇന്ത്യാ സഖ്യത്തില്‍ വിമര്‍ശനം

Kerala
  •  11 hours ago
No Image

ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയുടെ കൈ അടിച്ചൊടിച്ച സംഭവം;  അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  11 hours ago
No Image

'പീപ്പിള്‍ ഫ്രണ്ട്ലി' പൊലിസിലേക്ക് കേരളം; ഓഗസ്റ്റ് 15 മുതല്‍ സ്റ്റേഷന്‍ ചുമതല എസ്.ഐമാര്‍ക്ക്: രമേശ് ചെന്നിത്തല

Kerala
  •  11 hours ago
No Image

സ്പെയിനില്‍ കാട്ടുതീ ദുരന്തം; നാല് ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ 12 പേര്‍ വെന്തുമരിച്ചു, 23 പേരെ കാണാതായി

International
  •  11 hours ago
No Image

'കുളിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ചു'; വൃദ്ധയെ കൊന്ന് കുഴിച്ചിട്ടതായി സംശയം; ഒരാള്‍ കസ്റ്റഡിയില്‍

Kerala
  •  11 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്.ഐ.ടി ഹരജി

Kerala
  •  12 hours ago
No Image

യുഎഇയിൽ പ്ലസ് ടു പരീക്ഷാഫലം: രാജ്യത്തെ ടോപ്പർമാരെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  12 hours ago
No Image

വാട്‌സാപ്പ് യൂസര്‍നെയിം ഫീച്ചര്‍ വിവാദം; എല്ലാ മെസേജിങ് ആപ്പുകള്‍ക്കും ഏകീകൃത ചട്ടം കൊണ്ടുവരാന്‍ കേന്ദ്രം

National
  •  12 hours ago
No Image

വനത്തിനുള്ളില്‍ അതിക്രമിച്ചു കയറി; സിംഹത്തിന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

National
  •  12 hours ago
No Image

മകനെ തന്ത്രിയാക്കണമെന്ന ആവശ്യവുമായി കണ്ഠരര് രാജീവര്; ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി

Kerala
  •  13 hours ago