വന്ദേ ഭാരത് മിഷന്‍ എയര്‍ ഇന്ത്യാ വിമാന ടിക്കറ്റ് വിതരണത്തിന് നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തണം
വന്ദേ ഭാരത് മിഷന്‍ അഞ്ചാം ഘട്ട സര്‍വീസുകളില്‍ സൗദി അറേബ്യയിലെ ജിദ്ധ, റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലെ നാല് എയര്‍പോര്‍ട്ടുകളിലേക്കും സര്‍വീസുകള്‍ പുനര്‍നിര്‍ണയിക്കണമെന്ന ആവശ്യം പ്രവാസികള്‍ക്കിടയില്‍ ശക്തമാണ്. നിലവിലെ ഷെഡ്യൂളില്‍ ജിദ്ധയില്‍ നിന്നും കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കും റിയാദില്‍ നിന്ന് കണ്ണൂരിലേക്കും ദമ്മാമില്‍ നിന്ന് കോഴിക്കോട് കണ്ണൂര്‍ എന്നിവിടങ്ങളിലേക്കും സര്‍വ്വീസില്ല. ഇത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കും. ദമ്മാമില്‍ നിന്നും എയര്‍ ഇന്ത്യ സര്‍വീസ് മാത്രമാണ് എന്നത് യാത്രക്കാര്‍ക്ക് ഇരട്ടി പ്രഹരമാണ് നല്‍കുന്നത്.
ദമ്മാമില്‍ നിന്നും മുന്നൂറും അഞ്ഞൂറും കിലോമീറ്ററുകള്‍ ദൂരമുള്ള അല്‍ ഹസ, ഖഫ്ജി, ഹഫര്‍ ബാതിന്‍ തുടങ്ങിയ സ്ഥലങ്ങളിലെ യാത്രക്കാര്‍ക്കും ടിക്കറ്റ് എടുക്കുന്നതിന് ആശ്രയിക്കേണ്ടത് ദമ്മാം കോബാര്‍ സില്‍വര്‍ ടവറിലുള്ള എയര്‍ ഇന്ത്യ ഓഫീസിനെയാണ്. ഓരോ ദിവസവും വിതരണം ചെയ്യുന്ന ടിക്കറ്റുക്കളുടെ വിവരങ്ങള്‍ പത്ര,ദൃശ്യ മറ്റു മാധ്യമങ്ങള്‍ വഴി യാത്രക്കാരെ അറിയിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറാവണം. ദൂരെ ദിക്കില്‍ നിന്നും വരുന്ന യാത്രക്കാര്‍ പലപ്പോഴും എയര്‍ ഇന്ത്യാ ഓഫീസില്‍ എത്തി നിരാശയോടെ മടങ്ങുന്ന കാഴ്ച്ച നിരാശജനകമാണ്. ടിക്കെറ്റ് എടുക്കാന്‍ വരുന്ന യാത്രക്കാര്‍ 8.30 ന് തുറക്കുന്ന എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ രാവിലെ ആറ് മുതല്‍ ക്യൂ നിന്നാണ് ടിക്കറ്റുകള്‍ കരസ്ഥമാക്കുന്നത്. ടിക്കറ്റിനുള്ള ക്യാഷ് അടച്ച് രണ്ടും മൂന്നും മണിക്കൂറുകള്‍ക്ക് ശേഷമാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് വിതരണം ചെയ്യുന്നത്. ഇത്രയും നേരം യാത്രക്കാര്‍ വെയിലത്ത് കാത്ത് കെട്ടി നില്‍ക്കേണ്ട അവസ്ഥയാണ്. ക്യൂവില്‍ തളര്‍ന്ന് വീഴുന്ന യാത്രക്കാര്‍ക്ക് വെള്ളവും മറ്റും വിതരണം ചെയ്ത് ദമ്മാമിലെ സാമൂഹ്യ സന്നദ്ധ പ്രവൃത്തകരാണ് പലപ്പോഴും തുണയാവാറ്.ടിക്കറ്റ് വിതരണ സംവിധാനം താല്‍ക്കാലികമായി ഏതെങ്കിലും വലിയ പാര്‍ട്ടി ഹാളിലേക്ക് മാറ്റുകയോ ഓണ്‍ലൈന്‍ വഴിയോ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ടിന് സ്വാശ്വത പരിഹാരം കണ്ടെത്താന്‍ എയര്‍ ഇന്ത്യാ അധികൃതര്‍ തയ്യാറാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."