HOME
DETAILS
MAL
രാമായണ മാസാചരണത്തിന് ഇന്ന് തുടക്കം
backup
July 17 2018 | 06:07 AM
മലപ്പുറം: പഴയകാലത്തിന്റെ വറുതിയുടെ ഗൃഹാതുരസ്മരണയുര്ത്തി ഇന്നു മുതല്‍ രാമായാണ മാസാചരണം. ഇനിയുള്ള 30 ദിനങ്ങള്‍ ഹൈന്ദവ ഭവനങ്ങളും ക്ഷേത്രങ്ങളും രാമായണ പാരായണത്താല്‍ ഭക്തിസാന്ദ്രമായിരിക്കും.
വറുതി പിടിമുറുക്കുന്ന മാസമായിട്ടാണ് കര്‍ക്കിടകത്തെ കാണുന്നതെങ്കിലും ഹൈന്ദവര്‍ക്ക് ഇത് ഭക്തിമാസമണ്. അടുത്ത പതിനൊന്ന് മാസം എങ്ങനെ ജീവിക്കണം എന്നതിന്റെ തയാറെടുപ്പുകൂടിയാണ് കര്‍ക്കിടകത്തില്‍ നടക്കുന്നത്. രാവിലെ കുളിച്ച് ശുദ്ധി വരുത്തി രാമായണം പാരായണം ചെയ്യുന്നത് കോടി ജന്മങ്ങളുടെ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം.
രാമായണത്തിലെ 24,000 ശ്ലോകങ്ങളാണ് 30 ദിവസം കൊണ്ടു വായിച്ചു തീര്‍ക്കേണ്ടത്. കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."