എസ്.ഡി.പി.ഐ നടപടി കാപട്യം: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: സമൂഹത്തില്‍ ഭിന്നിപ്പും വിദ്വേഷവും വളര്‍ത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തിക്കുന്നതെന്നും വേളത്ത് നസീറുദ്ദീനെ കൊലപ്പെടുത്തിയ കുറ്റവാളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി കാപട്യമാണന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റി വേളം പുത്തലത്ത് സംഘടിപ്പിച്ച നസീറുദ്ദീന്‍ അനുസ്മരണ, തീവ്രവാദ വിരുദ്ധ സെമിനാര്‍ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഇ.ഒ മഹ്മൂദ് സഅദി മുഖ്യപ്രഭാഷണം നടത്തി. ടി.പി.സി തങ്ങള്‍, നജീബ് കാന്തപുരം, അഡ്വ. പ്രമോദ് കക്കട്ടില്‍, ജോണ്‍ പൂതക്കുഴി, ടി. വാസു, കുഞ്ഞാലന്‍ കുട്ടി ഫൈസി, സി.വി.എം വാണിമേല്‍, സലീം പുത്തലത്ത്, സലാം പുത്തലത്ത് പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി അഷ്റഫ് സ്വാഗതവും മുഹമ്മദ് ആയഞ്ചേരി നന്ദിയും പറഞ്ഞു.
സി.പി അസീസ് മാസ്റ്റര്‍, ഹാരിസ് ബാഖവി അബുദബി, അഷ്റഫ് മൗലവി വാണിമേല്‍, ടി.വി.സി സമദ് ഫൈസി, സിദ്ദീഖ് വെള്ളിയോട്, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, മൊയ്തു മൗലവി, ഖാസിം നിസാമി പേരാമ്പ്ര റാഷിദ് അശ്അരി, റാഷിദ് ദാരിമി, കബീര്‍ റഹ്മാനി, ഒ.കെ റിയാസ്, മിര്‍സ ഹുദവി, ശൈജല്‍ അഹമ്മദ്, ഡോ. ശമീര്‍, മുഹമ്മദ് പുത്തലത്ത് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."