പാനൂര്‍ നഗരസഭാധ്യക്ഷയുടെ വേതനം ഡയാലിസിസ് ഫണ്ടിലേക്ക്
പെരിങ്ങത്തൂര്‍: വടകര തണല്‍ ഡയാലിസിസ് യൂനിറ്റിന്റെ ധനസമാഹരണത്തിന്റെ ഭാഗമായി പാനൂര്‍
നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി റംല ഒരു മാസത്തെ വേതനം ഡയാലിസിസ് കേന്ദ്രത്തിന്
നല്കി മാതൃകയായി. പുളിയനമ്പ്രം എല്‍.പി സ്കൂളില്‍ നടന്ന നഗരസഭാ വാര്‍ഡ്സഭയില്‍ വച്ചാണ് വേതനം കൈമാറിയത്.
നഗരസഭ കൗണ്‍സിലര്‍ ജഫ്നാസ് ഇ ദാവൂദ് അധ്യക്ഷയായി. തണല്‍ ഡയാലിസിസ് കേന്ദ്രത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി കരിയാട് പെയിന്‍ ആന്റ് പാലിയേറ്റിവ് കെയറിന്റെ നേതൃത്വത്തില്‍ നിധി സമാഹരണത്തിന് പാനൂര്‍ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും വാര്‍ഡ് സഭകള്‍ വിളിച്ച് നിധി സമാഹരണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. വാര്‍ഡ്സഭയില്‍ നഗരസഭാ അധ്യക്ഷ കെ.വി റംല ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ ഉമൈസ തിരുവമ്പാടി അധ്യക്ഷയായി. ആവോലം ബഷീര്‍ പദ്ധതി വിശദീകരണം നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മഹേഷ് കൊളോറ, മഞ്ചിത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."