ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി
പറവൂര്‍: ശ്രീനാരായണഗുരുവിന്റെ നമ്മുക്ക് ജാതിയില്ല വിളംബരത്തിന്റെ നൂറാംവാര്‍ഷികത്തോടനുബന്ധിച്ച് എസ്.എന്‍.ഡി.പി ശാഖക്കാര്‍ നഗരത്തില്‍ വച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സാമൂഹ്യദ്രോഹികള്‍ എടുത്തുകൊണ്ടുപോയതായി പരാതി.ഇതുമായി ബന്ധപ്പെട്ട് കുടുംബ യുനിറ്റ് ഭാരവാഹികള്‍ പൊലിസിന് പരാതി നല്‍കി.
പറവൂര്‍ എസ്.എന്‍.ഡി.പി യുനിയന് കീഴിലുള്ള പെരുമ്പടന്ന ശാഖയിലെ ഡോ. നടരാജഗുരു കുടുംബ യുനിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആഘോഷപരിപാടികളുടെ അമ്പതോളം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പറവൂര്‍ ടൗണിന്റെ വിവിധഭാഗങ്ങളില്‍ വച്ചിരുന്നു.
എന്നാല്‍ അടുത്തദിവസംതന്നെ നഗരത്തില്‍ നിന്നും മുഴുവന്‍ ബോര്‍ഡുകളും അപ്രത്യക്ഷമാവുകയായിരുന്നു.ഇതിനു പിന്നാലെ എസ്.എന്‍.ഡി.പി 926 നമ്പര്‍ പെരുമ്പടന്ന ശാഖ നടത്തുന്ന ആഘോഷപരിപാടികള്‍ക്ക് പറവൂര്‍ എസ്.എന്‍.ഡി.പി യുനിയനുമായി ഒരു ബന്ധവുമില്ലെന്ന്കാട്ടി പറവൂര്‍ യുനിയന്റെതായ പോസ്റ്ററുകള്‍ പലയിടങ്ങളിലും പതിച്ചിട്ടുണ്ട്.
ഗുരുദേവ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചുപോരുന്ന പെരുമ്പടന്ന നടരാജഗുരു പ്രാര്‍ഥനാ കുടുംബ യുനിറ്റ് ഗുരുവിന്റെ നമ്മുക്ക് ജാതിയില്ല വിളംബരത്തിന്‍ന്റെ ആഘോഷങ്ങളോടൊപ്പം പറവൂര്‍, വൈപ്പിന്‍ എം.എല്‍.എമാരായ വി.ഡി സതീശനും എസ് ശര്‍മ്മക്കും സ്വീകരണവും സംഘടിപ്പിച്ചിട്ടുണ്ട്.
ഗുരുദേവന്റെ മഹത്തായ സന്ദേശങ്ങളിലൂന്നി നടത്തുന്ന പരിപാടിയെ പരാജയപ്പെടുത്താന്‍ ഇരുളിന്റെ മറവില്‍ ഗുരുദേവ ദര്‍ശനങ്ങളുടെ ശത്രുക്കള്‍ നടത്തുന്ന ഇത്തരം ഹീന പ്രവര്‍ത്തികള്‍ സമൂഹം തിരിച്ചറിയുമെന്നു യുനിറ്റ് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."