HOME
DETAILS

ഈ ചിത്രം പറയും, SOS എന്ന മൂന്നക്ഷരം എങ്ങനെ ആളുകളെ രക്ഷിക്കുമെന്ന്

  
backup
August 05 2020 | 05:08 AM

beach-sos-saves-men-stranded-on-tiny-micronesian-island-2020

 

കടല്‍ത്തീരത്ത് വലിയ മൂന്നക്ഷരം കാണുന്നില്ലേ? SOS എന്ന മൂന്നക്ഷരത്തിന് ആളുകളെ രക്ഷിക്കാനാവും. എങ്ങനെയെന്നല്ലേ.. ഈ ചിത്രത്തില്‍ തന്നെ അതും വ്യക്തമാണ്. പസഫിക്കിലെ ആളില്ലാ ദ്വീപ്പില്‍ കഴിഞ്ഞ 3 ദിവസമായി വെള്ളവും ഭക്ഷണവുമില്ലാതെ മരണത്തെ മുമ്പില്‍ കണ്ടവരെ രക്ഷിക്കാനായി വന്ന ഹെലികോപ്ടറും രക്ഷ തേടാനായി അവര്‍ എഴുതിയ SOS ഉം ആണ് ഈ ചിത്രത്തിലുള്ളത്.

600 ല്‍ അധികം ചെറു ദ്വീപുകള്‍ ചേര്‍ന്ന ഫെഡറല്‍ സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യയിലെ പുലാവാട്ട് എന്ന ദ്വീപ്പില്‍ നിന്ന് പുലാപ് ദ്വീപിലേക്കു പോയ മൂന്ന് യാത്രികരാണ് തങ്ങളുടെ ബോട്ടിലെ എണ്ണ തീര്‍ന്ന് പികെലോട്ട് ദ്വീപ്പില്‍ എത്തിപ്പെട്ടത്. ആളുകളില്ലാത്ത ആ ദ്വീപില്‍ നിന്ന് പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാത്ത അവര്‍ ഒടുവില്‍ തീരത്തെ മണലില്‍ SOS എന്നെഴുതുകയായിരുന്നു.

[caption id="attachment_875838" align="aligncenter" width="624"] തങ്ങള്‍ രക്ഷാസാധനങ്ങള്‍ എത്തിച്ച ഓസ്‌ട്രേലിയന്‍ സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നു[/caption]

മൂന്നാം നാള്‍ കാന്‍ബറയില്‍ നിന്ന് ഹവായിയിലേക്ക് പരിശീലനത്തിന് പോവുന്ന ഓസ്‌ട്രേലിയന്‍ സൈനിക ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവര്‍ ഈ എഴുത്ത് കാണുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ ഹെലികോപ്റ്റര്‍ നിരത്തിലിറക്കുകയും മൂന്നു പേരെയും രക്ഷപ്പെടുത്തുകയും ചെയ്തു.

Save Our Souls , Save Our Ships എന്നല്ലാം നിര്‍വചനങ്ങള്‍ ഉണ്ടങ്കിലും യഥാര്‍ത്ഥത്തില്‍ SOS ന് ഒരു മുഴു രൂപം ഇല്ല. കടല്‍യാത്രയില്‍ ഒരു കോഡ് ആയി വന്നതാണിത്. 1905 ല്‍ ജര്‍മന്‍കാരാണ് ആദ്യമായിട്ട് കടല്‍യാത്രാ ആവശ്യത്തിന് SOS എന്ന കോഡ് ഉപയോഗിച്ചത്. പിന്നീട് അത് ലോകത്ത് ഉടനീളം രക്ഷാ സന്ദേശമായി ഉപയോഗപ്പെടുത്താന്‍ തുടങ്ങി.

ആകാശത്തു നിന്ന് കാണാവുന്ന വിധം പാറപ്പുറത്തോ മണലിലോ SOS എഴുതി രക്ഷപ്പെട്ട നിരവധി സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. പ്രളയകാലങ്ങളിലും മറ്റും ഈ കോഡ് ഉപയോഗിച്ചുവരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago