മലപ്പുറം കൂട്ടിലങ്ങാടിയില്‍ വാഹനാപകടം; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു
മലപ്പുറം: പാലക്കാട് - കോഴിക്കോട് ദേശീയ പാതയിലെ മലപ്പുറം കൂട്ടിലങ്ങാടിയില്‍ ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറ്റുവാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാനക്കാരായ മൂന്നു തൊഴിലാളികള്‍ മരിച്ചു. അമിത വേഗതയിലായിരുന്ന ടാങ്കര്‍ ലോറി മുന്നിലുള്ള സ്കോര്‍പിയോയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാറിലും എതിരേ വന്ന ഗുഡ്സ് ഓട്ടോയിലും ഇടിച്ചാണ് അപകടം. ഗുഡ്സ് ഓട്ടോയിലുണ്ടായിരുന്ന പശ്ചിമ ബംഗാളിലെ പെര്ഗാന ജില്ലയിലെ ഇന്ദ്രപൂര്‍ സൗത്ത് സ്വദേശി നൂറുദ്ദീന്റെ മക്കളായ എസ്.കെ ശബീറലി(47), എസ്.കെ സാദത്ത്(40) ഇവരുടെ ബന്ധു നഫീസുദ്ദീന്‍ ഖാന്റെ മകന് സൈദുല്‍ഖാന്‍(30)എന്നിവരാണ് മരിച്ചത്. വാഹനത്തില്‍ നിന്നും തെറിച്ചു വീണ ഇവര്‍ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു . ഇന്നലെ രാവിലെ 6.10 ന് കൂട്ടിലങ്ങാടി പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം. ടാങ്കര്‍ ലോറി മുന്നിലുണ്ടായിരുന്ന സ്കോര്‍പ്പിയോ കാറിനെ ഇടിച്ചു മുന്നോട്ടു തള്ളിക്കൊണ്ടു പോവുന്നതിനിടെയാണ് എതിരേ വന്ന ഗുഡ്സ് ഓട്ടോയിലും ഇടിക്കുന്നത്. അപകടത്തില്‍ നിന്ന് രക്ഷപ്പെടാനായി ഗുഡ്സ് ഓട്ടോ വെട്ടിച്ചെങ്കിലും ലോറി ഇടിച്ചതോടെ വാഹനം മറിയുകയും യാത്രക്കാര്‍ തെറിച്ചു വീഴുകയുമായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന പെര്ഗാന സ്വദേശികളായ എസ്.കെ നിസാമുദ്ദീന്‍, ദീപക്ക് മണ്ഡല്, ഓട്ടോ ഡ്രൈവര്‍ മക്കരപ്പറമ്പ് വെള്ളാട്ടുപറമ്പ് സ്വദേശി ഫൈസലല്‍ (34) എന്നിവരെ സാരമായ പരുക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മുസ്ലിമാ ബീവിയാണ് മരിച്ച ശബീറലിയുടെ ഭാര്യ. സാദത്തിന്റെ ഭാര്യ മാസുജ ബീവി. ഇരുവര്‍ക്കും മൂന്നു വീതം മക്കളുണ്ട്. സവേര ബീവിയാണ് മരിച്ച സൈദുല്ഖാന്റെ ഭാര്യ . ഇവര്‍ക്ക് മൂന്നു മാസം പ്രായമുള്ള കുട്ടിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."