HOME
DETAILS
MAL
മീനച്ചിലാറില്‍ വെള്ളംകൂടി; കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് വേഗനിയന്ത്രണം
backup
July 17 2018 | 12:07 PM
കോട്ടയം: മീനച്ചിലാര്‍ നദിയും ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നതോടെ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് വേഗനിയന്ത്രണം ഏർപ്പെടുത്തി. നേരത്തെ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരുന്നു.
എറണാകുളത്തു നിന്നും തിരുവനന്തപുരത്തു നിന്നും കോട്ടയം വഴി ഗതാഗതം നടത്തേണ്ട എല്ലാ ട്രെയിനുകളും വേഗം നിയന്ത്രിച്ചാണ് ഓടുക. നേരത്തെ കോട്ടയം വഴിയുള്ള എല്ലാം ട്രെയിനുകളും നിർത്തിവയ്ക്കാന്‍ തീരുമാനമുണ്ടായിരുന്നു. ഇതുവഴിയുള്ള മേല്‍പ്പാലങ്ങള്‍ അപകടത്തിലാണെന്ന സംശയത്തിലായിരുന്നു ഇത്. എന്നാല്‍ അപകടമില്ലെന്ന് ഉറപ്പുവരുത്തിയാണ് വേഗം നിയന്ത്രിച്ച് കടത്തിവിടാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."