മോദിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ ഗ്രാഫ് താഴോട്ട് പോയി: സാദിഖലി ശിഹാബ് തങ്ങള്‍
ഫറോക്ക്: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദിയുടേയും അമിത്ഷായുടെയും ഫാസിസ്റ്റ് ഭരണത്തില്‍ രാജ്യത്തിന്റെ ഗ്രാഫ് തന്നെ താഴൊട്ട് പോയതായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കടലുണ്ടി പഞ്ചായത്ത് യു.ഡി.എഫ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തിരഞ്ഞെടുപ്പില്‍ അശ്രദ്ധ പറ്റിയാല്‍ രാജ്യം നന്മ കൈവിട്ട് തിന്മയിലേക്ക് പോകുമെന്നും തങ്ങള്‍ സൂചിപ്പിച്ചു. പഞ്ചായത്ത് യു.ഡി.എഫ് ചെയര്മാന് എ.മുഹമ്മദ് കാസിം അധ്യക്ഷനായി. കണ്‍വീനര്‍ അളകേശന്, എം, സി.മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, കെ.സി.അബു, എം.എ. റസാഖ്മാസ്റ്റര്‍, യു.പോക്കര്, വെട്ടം ആലിക്കോയ, പി.സി.അഹമ്മദ്കുട്ടി ഹാജി, കെ.കെ.ആലിക്കുട്ടി മാസ്റ്റര്‍, ജിജിത്ത് പൈങ്ങോട്ട്പുറം, ആരിഫ്തങ്ങള്, എന്‍.കെ.ബിച്ചിക്കോയ, ക്രസന്റ് മുഹമ്മദലി, നിഷാദ് പാറക്കാട്ട്, മുഹമ്മദ് ഹസ്സന്, ഷാഹുല്‍ പട്ടത്താനം, പി.ടി. സേതുമാധവന്, സതിദേവി ടീച്ചര്‍, ഹബീഷ്മാബയില്, സി.വി ബാവ, സൈനുല്‍ ആബിദീന്‍ തങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."