കുറ്റിപ്പാല ബിവറേജസ്: സമരം പിന്‍വലിച്ചു
എടപ്പാള്‍: കുറ്റിപ്പാലയില്‍ ബിവറേജസ് മദ്യ ശാല ആരംഭിക്കുന്നതിനെതിരേ കഴിഞ്ഞ പത്ത് ദിവസമായി നടന്നു വന്ന ജനകീയ സമരം പിന്‍വലിച്ചു.
എക്‌സൈസ് വകുപ്പ് മന്ത്രിയുടെയും സ്ഥലം എം.എല്‍.എയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായ കെ.ടി.ജലീലിന്റയും ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ഇന്നലെ കുറ്റപ്പാലയില്‍ നടന്ന സര്‍വകക്ഷി യോഗമാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്. കുറ്റിപ്പാലയില്‍ ബിവറേജസ് ഔട്ട്‌ലറ്റ് ആരംഭിക്കുകയില്ലെന്ന മന്ത്രിമാരുടെ ഉറപ്പ് യോഗം ചര്‍ച്ച ചെയ്യുകയും സമരം പിന്‍വലിക്കുകയുമായിരുന്നു. സംസ്ഥാന പാതയില്‍ കണ്ടനകത്ത് പ്രവര്‍ത്തിച്ചിരുന്ന മദ്യ വിതരണ ശാലയാണ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് കുറ്റിപ്പാലയിലേക്ക് മാറ്റിയത്. എന്നാല്‍ ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥാപനം തുറക്കാനായില്ല.സമരത്തിന് പിന്തുണയുമായി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സ്ഥലത്തെത്തുകയും പിന്തുന്ന അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിമാര്‍ വിഷയത്തില്‍ ഇടപെട്ടത്. സമരം പിന്‍വലിച്ചെങ്കിലും സ്ഥാപനം തുടങ്ങുന്നതിനെതിരേ നിയമപരമായ പോരാട്ടം തുടരുമെന്ന് നാട്ടുകാര്‍ അറിയിച്ചു. യോഗത്തില്‍ എം.മുസ്തഫ,പത്തില്‍ അഷ്‌റഫ്, ടി.പി.ഹൈദരലി,അന്‍വര്‍ തറക്കല്‍,എം എ നവാബ്,ഭാസ്‌കരന്‍ വട്ടംകുളം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."