അസംഘടിത മേഖലയിലെ തൊഴിലാളികളെ സര്‍ക്കാര്‍ അവഗണിക്കുന്നു
കല്‍പ്പറ്റ: തൊഴില്‍ മേഖലയില്‍ അടുത്ത കാലത്തായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നയ സമീപനങ്ങളും പുതിയ നിയമങ്ങളും ഭേദഗതികളും തികച്ചും തൊഴിലാളി വിരുദ്ധവും കുത്തകകളെ സഹായിക്കുന്ന തരത്തിലുള്ളതുമാണെന്ന് സൗത്ത് ഇന്‍ന്ത്യ ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂനിയന്‍ പ്രസിഡന്റ് സെബാസ്റ്റിയന്‍ ദേവരാജ് അഭിപ്രായപ്പെട്ടു.
ബഹുഭൂരിപക്ഷം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. കേവലം നാമമാത്രമായ ആനുകൂല്യങ്ങള്‍ മാത്രമാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്നത്. ഇതു തന്നെ ഇവരുടെ കൈകളില്‍ എത്തിച്ചേരുന്നില്ല. രാജ്യ പുരോഗതിയ്ക്ക് അസംഘടിത മേഖലയാണ് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കി വരുന്നത്. സ്ഥിരമായ ജോലി, മാന്യമായ കൂലി, ആനുപാതിക പെന്‍ഷന്‍, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളിലുളളതു പോലെയുളള സാമൂഹ്യ സുരക്ഷിതത്വ പദ്ധതികള്‍ എല്ലാം അസംഘടിത മേഖലയിലും സാര്‍വത്രികമായി നടപ്പിലാക്കുന്നതിന് വേണ്ട നടപടികള്‍ ഇനി വരുന്ന സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ടതാണ്. ഇത്തരം നയപരിപാടികള്‍ നടപ്പിലാക്കുന്നതിന് മുന്നോട്ട് വരുന്നവര്‍ക്കായിരിക്കണം തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അസംഘടിത വനിതാ തൊഴിലാളി യൂനിയന്‍, സൗത്ത് ഇന്‍ന്ത്യ ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂനിയന്‍സ് എന്നിവ സംയുക്തമായി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ കെ.പി സുശീല അധ്യക്ഷയായി. സുലോചന രാമകൃഷ്ണന്‍, ഉഷാരവികുമാര്‍ ഫെഡിന ബാംങ്കളൂര്‍, സ്വതന്ത്ര, എലിസബത്ത്, പൊന്നു, ഓമന സോമന്‍, കാതറിന്‍ ഡിസൂസ, ശാരദ, സുബൈദ, ഓമന, മജേഷ് രാമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."