സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്യുന്ന അരിയില്‍ പുഴുക്കള്‍
അമ്പലപ്പുഴ: സ്‌കൂളുകളില്‍ കുരുന്നുകള്‍ക്ക് ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്യുന്ന അരിയില്‍ പുഴുക്കള്‍. മാവേലിസ്റ്റോറുകള്‍ വഴി വിതരണം ചെയ്യുന്ന അരിയിലാണ് പുഴുക്കള്‍ നിറഞ്ഞിരിക്കുന്നത്. എസ് എം സിയുടെ ചുമതലയില്‍ സ്‌കൂളുകളിലെ അതാത് പ്രഥമാധ്യാപകരാണ് മാവേലി സ്റ്റോറുകളില്‍ നിന്ന് ഉച്ചഭക്ഷണത്തിനായി അരിയെടുക്കുന്നത്.
മിക്കവാറും ഉച്ചഭക്ഷണം വെക്കാനായി ചാക്കുകള്‍ പൊട്ടിക്കുമ്പോഴാണ് പുഴുക്കള്‍ നിറഞ്ഞ അരി ശ്രദ്ധയില്‍പ്പെടുന്നത്. ഇത് തിരികെയെടുത്ത് പകരം നല്ല അരി മാവേലി സ്‌റോറുകള്‍ നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ മാവേലിസ്റ്റോര്‍ അധികൃതര്‍ പുഴുക്കള്‍ നിറഞ്ഞ ഇവ തിരിച്ചെടുക്കാതെ വരുന്നതോടെ സ്‌കൂള്‍ അധികൃതര്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ് വന്നു ചേരുന്നത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും ഇതിനായി ഉപയോഗിക്കുന്ന അരിയുടെ ഗുണമേന്മയെക്കുറിച്ച് അധികൃതര്‍ കണ്ണടക്കുകയാണ്. മാവേലി സ്റ്റോറുകളില്‍ നിന്നെടുത്ത അരി മോശമാണെന്ന് ബോധ്യപ്പെട്ടാലും ചില വിദ്യാലയഅധികൃതര്‍ സാമ്പത്തിക നഷ്ടം വരാതിരിക്കാനായി പുഴുക്കള്‍ നിറഞ്ഞ അരി തന്നെയാണ് ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഇതിനെക്കുറിച്ച് ജില്ലാഭരണകൂടം ഇടപെട്ട് അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."