HOME
DETAILS
MAL
വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍ നിന്ന് വെള്ളം പാഴാകുന്നത് പതിവാകുന്നു
backup
April 28 2017 | 23:04 PM
കൊണ്ടോട്ടി: കടുത്തവേനലില്‍ കുടിവെളളക്ഷാമം രൂക്ഷമായ സമയത്ത് വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍ നിന്ന് വെള്ളം പാഴാകുന്നത് തടയാന്‍ നടപടിയായില്ല. കൊണ്ടോട്ടി കാളോത്ത് ഒന്നാംമൈലിലെ ടാങ്ക് നിറഞ്ഞാണ് വെള്ളം പാഴായി പോകുന്നത്. കൃത്യസമയത്ത് നിയന്ത്രിക്കാത്തത് മൂലമാണ് വെളളം നഷ്ടമാകുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. വെള്ളം നിറഞ്ഞ് കവിയുന്നത് സ്ഥിരംസംഭവമാണെങ്കിലും ഇതുവരെ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.
നെടിയിരുപ്പ് ഭാഗത്തേക്കാണ് ഈ ടാങ്കില്‍ നിന്ന് വെള്ളം വിതരണം ചെയ്യുന്നത്. അരീക്കോട്-കൊണ്ടോട്ടി റോഡിലേക്കാണ് വെള്ളം ഒഴുകിപ്പോകുന്നത്. ചീക്കോട് കുടിവെള്ള പദ്ധതിയുടെ ടാങ്കാണിത്. ചേപ്പിലിക്കുന്ന് ടാങ്കില്‍ നിന്നാണ് കാളോത്ത് ടാങ്കിലേക്ക് വെള്ളമത്തെുന്നത്. പിന്നീട് ഇവിടെ നിന്നാണ് നെടിയിരുപ്പിലേക്ക് വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."