പ്രമാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതിന് വന്‍ തുക വാങ്ങുന്നതായി പരാതി
അമ്പലപ്പുഴ: സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പറത്തി നോട്ടറിമാര്‍ ജനങ്ങളെ അമിതഫീസ് ഈടാക്കിപിഴിയുന്നു. നോട്ടറീസ് ചട്ടങ്ങള്‍ 1956 ചട്ടം 10 അനുസരിച്ച് പ്രമാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതിന് നോട്ടറിമാര്‍ക്ക് ഈടാക്കാവുന്ന ഫീസ് എത്രയാണെന്നുളള വിവരം നിയമവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ഇത് നോട്ടറിമാര്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമായി കാണത്തക്കവിധത്തില്‍ നിര്‍ബന്ധമായും നോട്ടറിമാര്‍ ഓഫീസിനുളളിലും പുറത്തും പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍പറത്തി പ്രമാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതിനു വലിയ തുകയാണ് നോട്ടറിമാര്‍ ഈടാക്കുന്നത്.
പതിനായിരം രൂപാവരെയുളള പ്രമാണത്തിന് 35 ഉം ഇതിനുമുകളില്‍ 25000 രൂപ വരെ 75 ഉം 25000 രൂപാ മുതല്‍ 50000 രൂപാ വരെയുളളതിന് 110 ഉം ഇതിനു മുകളിലുന്നതിന് 150 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഫീസ്.
ഏതൊരു പ്രമാണവും പരിശോധിക്കുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനും 15 രൂപയാണ് നോട്ടറിമാര്‍ക്ക് ഈടാക്കാവുന്ന ഫീസ്.
എന്നാല്‍ ഇതിനു പകരം 300 രൂപാ വരെയാണ് കക്ഷികളില്‍ നിന്ന് നോട്ടറിമാര്‍ ചോദിച്ചുവാങ്ങുന്നത്. ഈ ഫീസ് നിരക്ക് കര്‍ശനമായി പ്രദര്‍ശിപ്പിക്കണമെന്ന നിയമവകുപ്പിന്റെ ഉത്തരവും നോട്ടറിമാര്‍ കാറ്റില്‍പറത്തിയിരിക്കുകയാണ്.
സര്‍ക്കാര്‍ നിശ്ചയിച്ചഫീസ് അറിയാത്ത പൊതുജനം നോട്ടറിമാര്‍ പറയുന്ന തുക നല്‍കി വഞ്ചിതരാകുകയാണ്. ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാന്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകര്‍ നിയമവകുപ്പു സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."