ഉത്തര്‍പ്രദേശ് ബി.എസ്.പി നേതാവിനെ മാറ്റി
ലഖ്നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ പരാമര്‍ശം നടത്തിയ ബി.എസ്.പി ദേശിയ കോ ഓര്‍ഡിനേറ്ററെ മായാവതി തല്‍സ്ഥാനത്തുനിന്ന് നീക്കി. ജയ് പ്രകാശ് സിങ്ങിനെതിരെയാണ് നടപടി. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ മാതാവ് വിദേശിയായതിനാല്‍ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ജയ് പ്രകാശ് സിങ്ങിന്റെ പരാമര്‍ശം. പാര്‍ട്ടി ആദര്‍ശത്തിനെതിരായ പ്രസ്താവനയായിരുന്നു ജയ് പ്രകാശ് സിങ്ങിന്റേതെന്ന് മായാവതി വ്യക്തമാക്കി. അദ്ദേഹം വ്യക്തിഹത്യയാണ് നടത്തിയിരിക്കുന്നത്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെങ്കിലും നടപടിയെടുക്കുകയാണെന്ന് മായാവതി വ്യക്തമാക്കി.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിനെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാട്ടുന്നത്. പക്ഷെ രാഹുലിന് അച്ഛനെക്കാള്‍ കൂടുതല്‍ അമ്മയുടെ മുഖഛായയാണുള്ളത്. അതിനാല്‍ പ്രധാനമന്ത്രിയാകാന്‍ അദ്ദേഹം യോഗ്യനല്ലെന്നായിരുന്നു ജയ് പ്രകാശ് സിങ്ങ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."