HOME
DETAILS

ഏറ്റുമാനൂര്‍ ശക്തിനഗറില്‍ കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു; ഒരാള്‍ക്ക് പരുക്ക്

  
backup
April 17 2019 | 05:04 AM

%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%97%e0%b4%b1%e0%b4%bf%e0%b4%b2

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ശക്തിനഗറില്‍ നിര്‍ത്തിയിട്ട കാറില്‍ ടിപ്പര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരുക്ക്. പരുക്കേറ്റ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ പുന്നത്തുറ ശ്രീദേവിഭവനില്‍ സദാശിവന്‍പിള്ള(59)യെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപം രാവിലെ 9.55 മണിയോടെ ആയിരുന്നു അപകടം.
കാണക്കാരി ശാകംബരിയില്‍ കെ.പി ശശികുമാറിന്റെ കാറിലാണ് ലോറി ഇടിച്ചത്. കാണക്കാരി ഭാഗത്തേക്ക് പോകുകയായിരുന്ന ശശികുമാര്‍ വഴിയരികില്‍ കാര്‍ നിര്‍ത്തിയ ശേഷം കടയില്‍ കയറിയ സമയത്താണ് ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും അമിതവേഗതയില്‍ എത്തിയ ലോറി കാറില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും റോഡിന്റെ മധ്യത്തില്‍ മറിഞ്ഞത് ഗതാഗതതടസത്തിനും കാരണമായി. കാറിനെ ഇരുപത് അടിയോളം വലിച്ചുകൊണ്ടുപോയ ശേഷം ഇരുവാഹനങ്ങളും റോഡില്‍ മറിഞ്ഞത്.
അപകടത്തില്‍പ്പെട്ട വാഹനങ്ങളില്‍ നിന്ന് ഇന്ധനം റോഡില്‍ പരന്നൊഴുകി. പരിസരവാസികള്‍ വെള്ളമൊഴിച്ചു വൃത്തിയാക്കാന്‍ ഒരുങ്ങിയെങ്കിലും ഇന്ധനം നിര്‍ത്താതെ ഒഴുകികൊണ്ടിരുന്നത് പ്രശ്‌നമായി. ഏറ്റുമാനൂര്‍ എസ്.ഐ എബിയുടെ നോതൃത്വത്തില്‍ പൊലിസും ഹൈവേ പൊലിസും കോട്ടയത്ത് നിന്ന് ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതിഹാസം വീണെങ്കിലും ഒന്നാമത് തന്നെ; ഡേവിഡിന്റെ സിക്സർ മഴയിൽ പിറന്നത് വമ്പൻ നേട്ടം

Cricket
  •  2 months ago
No Image

മിഥുൻ ഷോക്കേറ്റ് മരിച്ച തേവലക്കര സ്‌കൂൾ സർക്കാർ ഏറ്റെടുത്തു; സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂൾ മാനേജ്‍മെന്റിനെ പിരിച്ചുവിട്ടു

Kerala
  •  2 months ago
No Image

ലോകകപ്പ് ജേതാവിനെ റാഞ്ചി ഇന്റർ മയാമി; മെസിയും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്

Football
  •  2 months ago
No Image

താമരശ്ശേരി ചുരത്തിൽ നിന്നും ചാടിയ യുവാവിനെ കണ്ടെത്തി; കോളേജിന് പുറകിൽ നിന്ന് ആദ്യം കണ്ടത് നാട്ടുകാർ

Kerala
  •  2 months ago
No Image

രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു കുട്ടികള്‍ മരിച്ച സംഭവത്തില്‍ അധ്യാപകരുടേത് ഭാഗത്ത് ഗുരുതര വീഴ്ച

Kerala
  •  2 months ago
No Image

ചരിത്രത്തിലാദ്യം...പകരക്കാരനായിറങ്ങി ലോക റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ സൂപ്പർതാരം

Cricket
  •  2 months ago
No Image

അയോധ്യയിൽ ഓട്ടോയിലെത്തിയ കുടുംബം വൃദ്ധയെ റോഡരികിൽ ഉപേക്ഷിച്ചു; ആശുപത്രിയിൽ ദാരുണാന്ത്യം 

National
  •  2 months ago
No Image

ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; ആലപ്പുഴയില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണ മരം നീക്കി

Kerala
  •  2 months ago
No Image

ശക്തമായ മഴ; ഷോളയാർ ഡാമിന്റെ സ്പിൽവേ ഷട്ടർ ഉയർത്തി

Kerala
  •  2 months ago
No Image

പാലക്കാട്ടെ മാതൃശിശു ആശുപത്രിയില്‍ ലേബര്‍ റൂമടക്കം ചോര്‍ന്നൊലിക്കുന്നു

Kerala
  •  2 months ago