HOME
DETAILS

ഫാസിസ്റ്റ് ഭീഷണിക്കെതിരായ പ്രതിരോധത്തിന്റെ പ്രസക്തി

  
backup
April 29 2017 | 00:04 AM

%e0%b4%ab%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0


മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നതില്‍ മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കിടയില്‍ വ്യത്യസ്ത സമീപനങ്ങളുണ്ടാകാമെങ്കിലും അവര്‍ക്കിടയില്‍ യോജിപ്പും സന്തോഷവുമുള്ള കാര്യം ബി.ജെ.പിയുടെ ദയനീയ പ്രകടനമാണ്. 2014-ല്‍ ലഭിച്ച വോട്ടിനേക്കാള്‍ ആറിരട്ടി വോട്ട് ബി.ജെ.പിയ്ക്ക് കിട്ടുമെന്നാണ് കുമ്മനം രാജശേഖരനെപ്പോലുള്ള നേതാക്കള്‍ വീമ്പിളക്കിയത്.
ഭുവനേശ്വറില്‍ കേരളത്തെ ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ള രാഷ്ട്രീയ പ്രമേയം പാസാക്കിക്കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് തങ്ങളുടെ അവകാശവാദങ്ങളെയെല്ലാം നഷ്പ്രഭമാക്കുന്ന തരത്തില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി കിട്ടിയത്. മലപ്പുറം തെരഞ്ഞെടുപ്പല്ല ഈ ലേഖനത്തിന്റെ വിഷയം. മലപ്പുറം തെരഞ്ഞെടുപ്പുള്‍പ്പെടെ നമ്മുടെ പൊതുസമൂഹത്തില്‍ അത്യന്തം ഉത്കണ്ഠയോടെ ചര്‍ച്ച ചെയ്യപ്പെടുന്ന ഫാസിസ്റ്റ് ഭീഷണിയും അതിനെതിരായ മതനിരപേക്ഷ ശക്തികളുടെ പ്രതിരോധ സാധ്യതയുമാണ്. രാജ്യത്തിന്റെ ബഹുസ്വരതയും ദേശീയസ്വത്വവും മതനിരപേക്ഷതയും നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനാവശ്യമായ ജനാധിപത്യശക്തികളുടെ യോജിച്ച പ്രവര്‍ത്തനങ്ങളുടെ ആവശ്യകത അടിയന്തരമാക്കുന്ന സാഹചര്യമാണല്ലോ രൂപപ്പെട്ടുവന്നിരിക്കുന്നത്.
ഇന്ത്യയില്‍ ഹിന്ദുത്വഫാസിസം വേരുറപ്പിക്കുന്നതും ഹിംസാത്മകമായ മാനങ്ങളില്‍ വളര്‍ന്നുവരുന്നതും സാമ്രാജ്യത്വ മൂലധനതാല്‍പര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ്. നരേന്ദ്രമോദിയ്ക്ക് തെരഞ്ഞെടുപ്പിലൂടെ തന്നെ അധികാരത്തിലെത്താന്‍ കഴിഞ്ഞത് കോര്‍പറേറ്റ് മൂലധനത്തിന്റെ അതിരറ്റ പിന്തുണയും പ്രചാരണ സാധ്യതയും കൊണ്ടായിരുന്നല്ലോ. മോദിയുടെ പ്രതിച്ഛായ നിര്‍മിതിക്കായി 15,000 കോടി രൂപയാണ് ഇന്ത്യന്‍ കുത്തകകള്‍ ചെലവഴിച്ചതെന്ന് ഇക്കണോമിക്‌സ് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ഭാവനവിജ് അറോറ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സ്വാതന്ത്ര്യാനന്തരം ദീര്‍ഘകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ്സിന്റെ അപചയവും അഴിമതിയും ദാരിദ്ര്യവല്‍ക്കരണവും പ്രചാരണായുധമാക്കിക്കൊണ്ടാണ് നരേന്ദ്രമോദി രക്ഷകന്‍ ചമഞ്ഞ് 2014 ലെ തെരഞ്ഞെടുപ്പില്‍ രംഗപ്രവേശം ചെയ്തത്. ചരിത്രത്തിലെല്ലായിടത്തും മുതലാളിത്ത ചൂഷണം സൃഷ്ടിച്ച കൊടിയ ദാരിദ്ര്യവും ചൂഷണവും ഉപയോഗപ്പെടുത്തിക്കൊണ്ടുകൂടിയാണ് ഫാസിസ്റ്റുകള്‍ ജനസ്വാധീനമുണ്ടാക്കിയിട്ടുള്ളത്. കടുത്ത വംശ, വര്‍ഗീയ വികാരങ്ങള്‍ക്ക് തീ കൊടുത്തുകൊണ്ടാണ് സമൂഹത്തെ ഫാസിസ്റ്റുകള്‍ തങ്ങള്‍ക്കാവശ്യമായ രീതിയിലുള്ള വര്‍ഗീയവല്‍ക്കരണത്തിലേക്ക് നയിക്കുന്നത്.
മുസോളിനിയും ഹിറ്റ്‌ലറും സ്‌പെയിനിലെ ഫ്രാങ്കോയുമെല്ലാം വഞ്ചിക്കപ്പെട്ട, അവഹേളിക്കപ്പെട്ട ജനതയുടെ ആത്മാഭിമാനം വീണ്ടെടുക്കാനെന്ന വ്യാജേനയാണ് കടന്നുവന്നത്. കൊടിയ ദാരിദ്ര്യവും ചൂഷണവും അനുഭവിക്കുന്ന സാധാരണക്കാരെയും മുതലാളിത്ത വളര്‍ച്ച പ്രതിസന്ധിയിലാക്കുന്ന മധ്യവര്‍ഗവിഭാഗങ്ങളെയും മതവംശീയാടിസ്ഥാനത്തില്‍ സ്വാധീനിക്കാനും സംഘടിതരാക്കാനുമാണ് ഫാസിസ്റ്റുപ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നത്. അപമാനിതരും ദുഃഖിതരുമായ ജനതയുടെ രക്ഷകരായിട്ടാണ് ഫാസിസ്റ്റുകള്‍ രംഗപ്രവേശം ചെയ്യുന്നത്. നയിക്കാനൊരു നേതാവ് എന്ന പ്രത്യയശാസ്ത്രത്തെ കേന്ദ്രീകരിച്ചാണല്ലോ ഇറ്റലിയിലും ജര്‍മ്മനിയിലുമെല്ലാം ഫാസിസ്റ്റ് രാഷ്ട്രീയം വളര്‍ന്നത്. ഹിറ്റ്‌ലറെപോലെ നരേന്ദ്രമോദിയും യോഗിആദിത്യനാഥുമെല്ലാം അപമാനിതരായ ഒരു ജനതയുടെ ആത്മാഭിമാനം വീണ്ടെടുക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്.
ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത് കടുത്ത കോര്‍പറേറ്റ് താല്‍പര്യങ്ങളും ഹിന്ദുത്വവര്‍ഗീയതയും ചേര്‍ന്നാണ് ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷതകള്‍ക്കനുസരിച്ച് ഫാസിസ്റ്റ് രാഷ്ട്രീയം വളര്‍ത്തുന്നതെന്നാണ്. ഒന്നാം ഐ.എം.എഫ് വായ്പയും അതിനെതിരായി രാജ്യത്തുയര്‍ന്നുവന്ന പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നല്ലൊ ബാബരി മസ്ജിദ് ഉള്‍പ്പെടെ മൂവായിരത്തോളം ആരാധനാലയങ്ങളുടെ തര്‍ക്കപ്രശ്‌നങ്ങളും ഉയര്‍ന്നുവന്നത്. ഇന്ത്യയില്‍ ചരിത്രത്തിന്റെ പലഘട്ടങ്ങളിലായി മുസ്‌ലിം ആക്രമണകാരികളാല്‍ മൂവായിരം ആരാധനാലയങ്ങള്‍ ഹിന്ദുക്കള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അത് തിരിച്ചുപിടിക്കണമെന്നുമുള്ള ഹിന്ദുത്വപ്രൊജക്ട് തയാറാക്കിയത് വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'കാര്‍ണഗി എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷനല്‍ പീസ് ' എന്ന സ്ഥാപനമായിരുന്നു. വാഷിങ്ടണില്‍ നടന്ന വിശ്വഹിന്ദുപരിഷത്തിന്റെ സാര്‍വദേശീയ സമ്മേളനത്തിലാണ് ഇന്ത്യയെ അസ്ഥിരീകരിക്കാനുള്ള ഈയൊരു പദ്ധതി അമേരിക്കന്‍ ചിന്താകേന്ദ്രങ്ങള്‍ സംഘ്പരിവാര്‍ സംഘടനകളെ ഏല്‍പ്പിക്കുന്നത്.
1990-കളിലാരംഭിച്ച ആഗോളവല്‍ക്കരണനയങ്ങളുടെ ചുവടുപിടിച്ചാണ് ഹിന്ദുത്വരാഷ്ട്രീയം തീവ്രഗതിയിലാകുന്നത്. ബൂര്‍ഷ്വാഭരണവര്‍ഗ രാഷ്ട്രീയത്തിന്റെ ജീര്‍ണതയില്‍ നിന്നാണ് സങ്കുചിതവും സ്വേച്ഛാധിപത്യപരവുമായ ദേശീയവികാരവും അപരമത വിദ്വേഷവും ഉയര്‍ത്തിക്കൊണ്ട് ഫാസിസ്റ്റുകള്‍ വളര്‍ന്നുവരുന്നതെന്നത് ചരിത്രം പഠിച്ചിട്ടുള്ളവര്‍ക്കെല്ലാം അറിയാം.
നരേന്ദ്രമോദി ഭരണത്തിന്റെ മൂന്ന് വര്‍ഷക്കാലത്തിനിടയില്‍ രാജ്യത്തിന്റെ തന്ത്രപ്രധാനമേഖലകളിലെല്ലാം 100 നേരിട്ടുള്ള മൂലധനനിക്ഷേപത്തിന് അനുമതി നല്‍കിയിരിക്കുകയാണ്. പ്രതിരോധമേഖലയില്‍പോലും എഫ്.ഡി.ഐ അനുവദിച്ചിരിക്കുകയാണ്. ഒബാമയുടെ കാലത്ത് ധാരണയെത്തിയ ലോജിസ്റ്റിക്‌സ് എഗ്രിമെന്റ് ട്രംപ് അധികാരത്തില്‍ വന്നതോടെ അപകടകരമായ മാനം കൈവരിച്ചിരിക്കുകയാണ്. അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും ഇന്ധനം നിറയ്ക്കാനുമെല്ലാം ഈ കരാറനുസരിച്ച് ഇന്ത്യ സൗകര്യം ചെയ്തുകൊടുക്കാന്‍ ബാധ്യസ്ഥമാണ്. ചുരുക്കിപ്പറഞ്ഞാല്‍ നരേന്ദ്രമോദി ഇന്ത്യയെ അമേരിക്കയുടെ സാമന്തപ്രദേശമാക്കി അധഃപതിപ്പിക്കുകയാണ്. പരമാധികാരവും സ്വാശ്രയത്വവും മതനിരപേക്ഷതയും അപകടപ്പെടുത്തുന്ന നവലിബറല്‍ പരിഷ്‌കാരങ്ങളുടെ ഭാഗമാണ് ഹിന്ദുത്വഫാസിസവും.
കടുത്ത രാജ്യദ്രോഹപരവും രാജ്യരക്ഷയെ അടിയറവെക്കുന്നതുമായ നടപടികള്‍ മറച്ചുവയ്ക്കാന്‍ കൂടിയാണ് സങ്കുചിത ദേശീയ വികാരം ബി.ജെ.പി നേതാക്കള്‍ കുത്തിയിളക്കുന്നത്. തങ്ങള്‍ക്കനഭിമതരായ ജനവിഭാഗങ്ങളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയുമെല്ലാം രാജ്യദ്രോഹികളായി മുദ്രകുത്തി വേട്ടയാടാനും യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ഉപയോഗിച്ച് തടവിലിടാനാണ് ബി.ജെ.പി സര്‍ക്കാര്‍ നോക്കുന്നത്. ഫാസിസ്റ്റുകള്‍ എല്ലായിടത്തും എപ്പോഴും ചെയ്തിരുന്നത് തങ്ങള്‍ക്ക് അനഭിമതരായ മതവംശവിഭാഗങ്ങളെ ശത്രുവായി അവതരിപ്പിക്കുകയാണ്. വിചാരധാര മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും ആഭ്യന്തരഭീഷണികളായി കണ്ട് ഉന്മൂലനം ചെയ്യാനാണ് അനുശാസിക്കുന്നത്.
വികസനം പറഞ്ഞും നവലിബറല്‍ പരിഷ്‌കാരങ്ങളെ തീവ്രഗതിയിലാക്കിയും അമേരിക്കന്‍ മൂലധനതാല്‍പര്യങ്ങളെയും ഇന്ത്യന്‍കോര്‍പറേറ്റുകളെയും സേവിക്കുകയാണ് മോദി സര്‍ക്കാര്‍. ലോകത്തെ അതിദരിദ്രരുടെ രാജ്യമായ ഇന്ത്യയെ ആഗോളനായകപദവിയിലെത്തിക്കുമെന്നതുപോലുള്ള വഞ്ചനാത്മകമായ പ്രചാരണതന്ത്രങ്ങളാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. നുണകള്‍ ആവര്‍ത്തിച്ച് സത്യമാക്കുന്ന ഫാസിസ്റ്റ് തന്ത്രമാണ് അവരുടേത്.
ഇതിനെ പ്രതിരോധിക്കാന്‍ മതനിരപേക്ഷ ജനാധിപത്യശക്തികളുടെയും ഹിന്ദുത്വത്തിന്റെ ഇരകളായി വേട്ടയാടപ്പെടുന്ന ന്യൂനപക്ഷ-ദലിത്-പിന്നോക്ക സമൂഹങ്ങളുടെയും വിശാലമായ ഐക്യം രൂപപ്പെടേണ്ടതുണ്ട്. രണ്ട് തലങ്ങളില്‍ ഈ ഉത്തരവാദിത്വം നിര്‍വഹിക്കപ്പെടേണ്ടതുണ്ട്. ഹിന്ദുത്വവര്‍ഗീയതയെയും നവലിബറല്‍ സാമ്പത്തികനയങ്ങളെയും എതിര്‍ത്തുതോല്‍പിക്കാന്‍ കഴിയുന്ന തൊഴിലാളികളുടെയും കൃഷിക്കാരുടെയും യോജിച്ച പ്രക്ഷോഭങ്ങളും പോരാട്ടങ്ങളും വളര്‍ത്തിയെടുക്കുക.
ബി.ജെ.പി ഉയര്‍ത്തുന്ന ഭീഷണിക്കെതിരായി രാജ്യവ്യാപകമായി രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും കാംപയിനുകള്‍ ഏറ്റെടുക്കാന്‍ മതനിരപേക്ഷ ജനാധിപത്യവിശ്വാസികളെ സജ്ജമാക്കുക. സംഘ്പരിവാറിന്റെ ഹിന്ദുത്വം ഇന്ത്യയിലെ ഭൂരിപക്ഷ ജനതയുടെ പാരമ്പര്യവും സംസ്‌കാരവുമായി ബന്ധമില്ലാത്ത ബ്രാഹ്മണ വൈദിക സംസ്‌കാരമാണെന്നകാര്യം വിപുലമായ തലങ്ങളില്‍ പ്രചരിപ്പിക്കപ്പെടേണ്ടതുണ്ട്. അതിനായി ബുദ്ധിജീവികളുടെയും സാംസ്‌കാരികപ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കുകയും വേണം. വര്‍ഗീയഫാസിസത്തിനെതിരായ പോരാട്ടം ലളിതവും തെരഞ്ഞെടുപ്പ് മുന്നണിയുടെ തന്ത്രങ്ങളില്‍ പരിമിതപ്പെടുത്തി നിര്‍ത്താവുന്നതുമല്ല എന്ന കാര്യം മതനിരപേക്ഷ ജനാധിപത്യവിശ്വാസികള്‍ തിരിച്ചറിയണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago