ഐ.ടി പരിശീലന പദ്ധതിക്ക് തുടക്കം
കൊച്ചി: സംസ്ഥാനത്തെ മുഴുവന്‍ അറബി അധ്യാപകര്‍ക്കും ഐ.ടി പരിജ്ഞാനം പകര്‍ന്നു നല്‍കി പൊതു വിദ്യാഭ്യാസ സംരക്ഷണം എന്ന ലക്ഷ്യത്തോടെ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ഐ.ടി വിങ്ങ് നടത്തുന്ന 'സ്മാര്‍ട്ട് ടീച്ചര്‍ സ്റ്റാര്‍ട്ടപ്പ്' ഐ.ടി പരിശീലന പദ്ധതിയുടെ എറണാകുളം മേഖലാതല ഉദ്ഘാടനം പുല്ലേപ്പടി ദാറുല്‍ ഉലൂം സ്‌കൂളില്‍ പ്രധാനാധ്യാപകന്‍ ലാജിത്ത് ഉദ്ഘാടനം ചെയ്തു. അധ്യാപക സമൂഹത്തിന് ഏറെ പ്രയോജനപ്രദമാണിതെന്നും മാതൃകാപരമായ പ്രവര്‍ത്തനമാണ് കെ.എ.ടി.എഫ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ ജനറല്‍ സെക്രട്ടറി സി.എസ് സിദ്ദീഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മാഹിന്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. പതിനാല് ജില്ലകളിലേയും തെരഞ്ഞെടുക്കപ്പെട്ട ഐ.ടി വിദഗ്ധരായ അറബി അധ്യാപകര്‍ക്ക് ദ്വിദിന റസിഡന്‍ഷ്യല്‍ ക്യാംപ് സംഘടിപ്പിച്ചാണ് ശാസ്ത്രീയമായി മൊഡ്യൂള്‍ തയ്യാറാക്കിയതെന്നും അറബിക് പഠനം ഇതുവഴി സ്മാര്‍ട്ടാക്കുവാന്‍ സാധിക്കുമെന്നും പദ്ധതി വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഇ.എം. അസീസ് ഐ.ടി ക്ലാസിന് നേതൃത്വം നല്‍കി. പി.എം സുബൈര്‍, സൈനബ്, ജമീല, റുബീന, നാഫില, അഷ്‌റഫലി, സാജിദ ബീവി, റൈഹാന എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍ പി.എ അബ്ദുസലാം സ്വാഗതവും അനസ് നദ്‌വി നന്ദിയും പറഞ്ഞു. 18, 19 തീയതികളില്‍ പെരുമ്പാവൂരിലും ദ്വിദിന ഐ.ടി പരിശീലനം നടക്കുമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."