മഞ്ചേരി മെഡി.കോളജ് മോര്‍ച്ചറി ഫ്രീസര്‍ സൗകര്യം ലഭ്യമായിട്ട് രണ്ടു വര്‍ഷം; പക്ഷേ സ്ഥാപിക്കാനിടമില്ല
മഞ്ചേരി: മെഡി.കോളജ് മോര്‍ച്ചറിയില്‍ പത്തിലേറെ മൃതുദേഹങ്ങള്‍ സൂക്ഷിക്കാനുതകുന്ന ഫ്രീസര്‍ സംവിധാനം ലഭ്യമായിട്ടു രണ്ടു വര്‍ഷം പിന്നിട്ടിട്ടും അതു സ്ഥാപിക്കുന്നതിനുള്ള കെട്ടിട സൗകര്യം ഇപ്പോഴുമായില്ല. 2014ലാണ് പുതിയ സൗകര്യം മെഡി.കോളജിനു ലഭിച്ചത്. മോര്‍ച്ചറിയുടെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 40ലക്ഷം രൂപ ചെലവു വരുന്ന മോര്‍ച്ചറി കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനു പ്രപ്പോസല്‍ നല്‍കിയിരുന്നന്നു. എന്നാല്‍ അതിന്റെ തുടര്‍പ്രവൃത്തികള്‍ കടലാസിലൊതുങ്ങുകയായിരുന്നു. നിലവില്‍ മൂന്നു മൃതുദേഹങ്ങള്‍ വരെ സൂക്ഷിക്കുന്നതിനുള്ള സൗകര്യം മാത്രമാണ് മെഡി.കോളജ് മോര്‍ച്ചറി കെട്ടിടത്തിനകത്തുള്ളതെന്ന് ഫോറിന്‍സിക്ക് വിഭാഗം തലവന്‍ ഡോ:സജ്ഞയ് പറഞ്ഞു.
മോര്‍ച്ചറി കോംപ്ലക്‌സ് യാഥാര്‍ഥ്യമായാല്‍ പോസ്റ്റുമോര്‍ട്ട സൗകര്യങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനാകും. മെഡി.വിദ്യാര്‍ഥികളുടെ പ്രായോഗിക പഠനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ഇതുവഴി കഴിയും. ഒരു മെഡിക്കല്‍ വിദ്യാര്‍ഥി പത്തു പോസ്റ്റുമോര്‍ട്ടം കണ്ടുപഠിക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പറയുന്നത്. മെഡി.കോളജില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍, അജ്ഞാത മൃതുദേഹങ്ങള്‍ എന്നിവ പലപ്പോഴും ദിവസങ്ങളോളം സൂക്ഷിക്കേണ്ടി വരാറുണ്ട്. എന്നാല്‍ നിലവില്‍ പരിമിതമായ ഭൗതിക-സാങ്കേതിക സൗകര്യങ്ങള്‍ മാത്രമാണുള്ളത്.
ജീവനക്കാരുടെ കാര്യത്തിലും പരിമിതിയുണ്ട്. നാലു ഡോക്ടര്‍മാരുണ്ടങ്കിലും ഫലത്തില്‍ രണ്ടു ഡോക്ടര്‍ മാത്രമാണ് പോസ്റ്റുമോര്‍ട്ടം സംബന്ധമായ കാര്യങ്ങള്‍ക്കുള്ളത്. സഹായികളായ ജീവനകാരില്ലാത്തതിനാല്‍ കാഷ്വാലിറ്റിയില്‍ നിന്നും താല്‍കാലിക ജീവനക്കാരെ വിളിപ്പിച്ചു പരിഹാരം കാണലാണ് നിലവിലെ രീതി. നാലു പ്രധാന ഡോക്ടര്‍മാര്‍ക്കു പുറമെ ആറു സഹായികളായ ജീവനക്കാര്‍ വേണമെന്നാണ് എം.സി.ഐ നിര്‍ദേശിക്കുന്നതെങ്കിലും മെഡി. കോളജ് നിലവില്‍ വന്നു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വേണ്ടത്ര ജീവനക്കാരെ ഒരുക്കുന്നതില്‍ സര്‍ക്കാറിന്റെ അലമ്പാവം തുടരുകതന്നെയാണ്.
അനസ്‌തേഷ്യ, സര്‍ജറി
വിഭാഗങ്ങളില്‍ ഡോക്ടര്‍മാടെ കുറവ്
രോഗികളെ ദുരിതത്തിലാക്കുന്നു
മഞ്ചേരി: മെഡി.കോളജില്‍ സര്‍ജറി, അനസ്‌തേഷ്യ വിഭാഗങ്ങളില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലക്കുന്നു. നിലവില്‍ മൂന്നു പേരാണ് അനസ്‌ത്യേഷ്യ വിഭാഗത്തിലുള്ളത്. 11 പേരെങ്കിലും വേണ്ടിടത്താണ് പരിമിതമായ ഈ ഡോക്ടര്‍മാരെ കൊണ്ടുമാത്രം മുന്നോട്ടുപോവുന്നത്. ഇതു മൂലം മെഡി.കോളജിലെത്തുന്ന രോഗികള്‍ പലപ്പോഴും കോഴിക്കോട്ടേക്കു റഫര്‍ ചെയ്യുകയാണ്.
വാഹനാപടകത്തില്‍ പെട്ടു പരുക്കേറ്റു ജില്ലയുടെ മിക്ക ഭാഗങ്ങളില്‍ നിന്നും ആദ്യം എത്തുക മെഡി.കോളജിലേക്കായിരിക്കും. എന്നാല്‍ സര്‍ജറി ഡോക്ടര്‍മാരും അനസ്‌ത്യേഷിസ്റ്റുകളും കുറവായായതുകാരണം അപകടത്തില്‍ പരുക്കേറ്റ് എത്തുന്നവര്‍ക്ക് അടിന്തിര ചികിത്സ നഷ്ടപ്പെടുകയാണന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്.
സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരുടെ കുറവും പ്രധാന പ്രശ്‌നമായി ഉയര്‍ന്നുവരികയാണ്. പല വിഭാഗങ്ങളിലും സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരെ തേടിയെത്തുന്ന രോഗികള്‍ പലപ്പോഴും നിരാശരാവേണ്ട അവസ്ഥയാണുള്ളത്. ഇത്തരം പരാതീനതകള്‍ മെഡി.കോളജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു വെല്ലുവിളിയാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."