മാലിന്യ പ്രശ്നത്തില്‍ പ്രതിഷേധിച്ച് നഗരസഭയിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച്
തിരൂര്‍: മാലിന്യ പ്രശ്നം പരിഹരിക്കാന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് തിരൂര്‍ നഗരസഭയിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
മാമൂക്കോയ'മാരെ രംഗത്തിറക്കിയാണ് മാലിന്യ വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്റെ തിരൂര്‍, സുന്ദര തിരൂര്‍ എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ പുതുവത്സര ദിനത്തിലായിരുന്നു സിനിമാ നടന് മാമൂക്കോയ തിരൂരിന്റെ മാലിന്യം നീക്കം ചെയ്യല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയത്.
ഈ പദ്ധതി ആരംഭശൂരത്വമായി മാറിയതോടെ നഗരത്തിന്റെ മുക്കിലും മൂലയിലും മാലിന്യം കുന്നുകൂടുകയായിരുന്നു. ഇതോടെയാണ് യൂത്ത്ലീഗ് പ്രതിഷേധാഗ്നിക്ക് തിരികൊളുത്തിയത്.
മാര്‍ക്കറ്റിലെ മാലിന്യം ഉന്തുവണ്ടിയിലെടുത്ത് മാമൂക്കോയയുടെ മുഖമൂടി ധരിച്ച യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ നഗരസഭ കവാടത്തില്‍ കൊട്ടിയാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. സെന്‍ട്രല്‍ ജങ്ഷന് പരിസരത്ത് നിന്നാരംഭിച്ച് മാര്‍ക്കറ്റ് വഴി ബസ് സ്റ്റാന്റിലൂടെ നഗരസഭയിലേക്കായിരുന്നു പ്രതിഷേധ യാത്ര. അമ്പതോളം യൂത്ത്ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധ യാത്രയില്‍ അണിനിരന്നത്.
വി. മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. ഇസ്മാഈല്‍ കണ്ടാത്ത്, റിയാസ് കെ.കെ, ജൗഹര്‍ സി, ഇബ്രാഹിം ബാദുഷ, ഷാഹുല്‍ ഹമീദ് പരിയാരത്ത്, ഹാരിസ് അന്നാര, സിറാജ് മാവുംകുന്ന്, ഫാസില്‍, ഫാറൂഖ് ചോണാട്ട്, യൂസുഫ് തെക്കുമുറി, മൂനീര്‍ ബാബുതുടങ്ങിയവര് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."