വുഹാനില്‍ കൊവിഡ് ഭേദമായവര്‍ക്ക് ശ്വാസകോശ ക്ഷതം
ബെയ്ജിങ്: ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനില്‍ കൊവിഡ് മുക്തരായ ആളുകളില്‍ 90 ശതമാനത്തിനും ശ്വാസകോശക്ഷതമെന്ന് റിപ്പോര്‍ട്ട്. രോഗം ഭേദമായ അഞ്ച് ശതമാനം ആളുകള്‍ വീണ്ടും കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കുകയും അവര്‍ ക്വാരന്റീനില്‍ പ്രവേശിക്കുകയും ചെയ്തു. വുഹാനിലെ ഷോങ്നാന്‍ ആശുപത്രിയുടെ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട്.
ഏപ്രിലില്‍ കൊവിഡ് മുക്തരായ 100 ആളുകളെ ആശുപത്രിയിലെ ഐ.സി.യു ഡയരക്ടറുടെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷിച്ചുവരുകയായിരുന്നു. 59 ആയിരുന്നു ഇവരുടെ ശരാശരി പ്രായം. പഠന റിപ്പോര്‍ട്ട് പ്രകാരം 90 ശതമാനം രോഗികള്‍ക്കും ശ്വാസകോശക്ഷതം ഉള്ളതായി കണ്ടെത്തി. പൂര്‍ണ ആരോഗ്യമുള്ളവരുടെയത്രയും നന്നായി ഇവരുടെ ശ്വാസകോശം ജോലി ചെയ്യാന്‍ തുടങ്ങിയിട്ടില്ലെന്ന് പഠനം സൂചിപ്പിക്കുന്നു. രോഗമുക്തരായി മൂന്നു മാസങ്ങള്‍ക്കു ശേഷവും ചിലര്‍ക്ക് ഓക്സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ മാത്രമേ ശ്വസിക്കാന്‍ കഴിയുന്നുള്ളൂവെന്നും സംഘം കണ്ടെത്തി.
ചൈനയില്‍ ആകെ 84,491 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 4,634 പേര് മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."