HOME
DETAILS
MAL
രഹസ്യവിവരങ്ങളുടെ ചോര്‍ച്ച: നവാസ് ഷെരീഫിന്റെ വിശ്വസ്തനെ പുറത്താക്കി
backup
April 29 2017 | 14:04 PM
ഇസ്ലാമാബാദ്: മാധ്യമങ്ങള്‍ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതിന്റ പേരില്‍ പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിശ്വസ്തന് താരിഖ് ഫത്തേമിയെ പുറത്താക്കി.
പാക് സര്‍ക്കാറും സൈനിക മേധാവികളും തമ്മില്‍ നടന്ന യോഗത്തിലെ അഭിപ്രായ ഭിന്നതകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനാണ് നടപടി.
ഇന്റലിജന്‍സ് ബ്യൂറോ, മിലിറ്ററി ഇന്റലിജന്‍സ് ആന്‍ഡ് ഇന്റര്‍ സര്‍വിസ് എന്നീ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് ആണ് താരിഖ് ഫത്തേമി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 6നാണ് പാകിസ്താനിലെ ഡോണ്‍ പത്രമാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ട രേഖകള്‍ പ്രസിദ്ധീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."