കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം: എട്ടുപേര്‍ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ കൊവിഡ് ചികിത്സയ്ക്കായി സജ്ജമാക്കിയ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ എട്ടുപേര്‍ മരിച്ചു. ഇവര്‍ എട്ടുപേരും കൊവിഡ് ബാധിതരായിരുന്നു. അഹമ്മദാബാദിലെ നവരംഗപുരയിലെ ശ്രയ് ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു ദുരന്തമുണ്ടായത്.
പുലര്‍ച്ചെ മൂന്നോടെ ആശുപത്രിയിലെ ഐ.സി.യു വിഭാഗത്തില്‍ തീപിടിത്തമുണ്ടാകുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സംഭവത്തിനു കാരണമെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. തീപിടത്തമുണ്ടായതിനു പിന്നാലെ ഫയര്‍ഫോഴ്സും ആംബുലന്‍സുകളും എത്തിയെങ്കിലും ഐ.സി.യു യൂനിറ്റ് പൂര്‍ണമായും കത്തി. ഇതിലുണ്ടായിരുന്നു അഞ്ചു പുരുഷന്മാരും മൂന്നു സ്ത്രീകളുമാണ് മരണത്തിനു കീഴടങ്ങിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നഴ്സ് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഈ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 45 രോഗികളെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."