തണ്ണീര്‍ കായല്‍ മേഖലയിലെ 15 വീടുകള്‍ വെള്ളത്തിലായി
പാവറട്ടി : ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ മുല്ലശേരി ഗ്രാമപഞ്ചായത്തിലെ തണ്ണീര്‍ കായല്‍ മേഖലയിലെ 15 വീടുകള്‍ വെള്ളത്തിലായി.
തച്ചപ്പുള്ളി ഹരിദാസ്, കുട്ടാട്ട് ശശി, തിണ്ടിത്തേരി ശങ്കുരു, പാലക്കല്‍ മണി, കുറ്റിപ്പുറത്ത് ജാനകി, വിശ്വനാഥമന്ദിരം കാര്‍ത്യായനി, കുറ്റിപ്പുറത്ത് മധു , അപ്പനാടത്ത് മോഹനന്‍, ഐക്യാരത്ത് രാധ, തച്ചപ്പുള്ളി ബൈജു, മോഹനന്‍ തച്ചപ്പുള്ളി എന്നിവരുടെ വീടുകളുള്‍പ്പടെ നിരവധി പേരുടെ വീടുകളില്‍ ഇതിനകം വെള്ളം കയറി കഴിഞ്ഞു.ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും ആവശ്യമായി വന്നാല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുമെന്നും വീടുകള്‍ സന്ദര്‍ശിച്ച ശേഷം മുല്ലശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.ഹുസൈന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജ്,ജനപ്രതിനികളായ ഒ. എസ്. പ്രദീപ്, സീമ ഉണ്ണികൃഷ്ണന്‍, മിനി മോഹന്‍ദാസ്, സബിത ചന്ദ്രന്‍ എന്നിവരും പ്രസിഡന്റിനൊപ്പം വെള്ളകെട്ട് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
വീടിന് ചുറ്റും വെള്ളമായതിനാല്‍ കക്കൂസും മറ്റും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയുമുണ്ട്.
ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ ഇത്തരം വീടുകളിലും പരിസരങ്ങളിലും ആവശ്യമായ മുന്‍കരുതലുകളും മറ്റ് ജാഗ്രത പ്രവര്‍ത്തനങ്ങളും സ്വീകരിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
തണ്ണീര്‍ക്കയല്‍ പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനു ഇടിയഞ്ചിറ ലിഫ്റ്റ് ഇറിഗേഷന്റെ ഷട്ടറുകള്‍ തുറന്നു.
ശക്തമായ മഴയും കിഴക്കനിന്നുള്ള മലവെള്ളവും ഡാമുകള്‍ തുറന്നു വിട്ടതും മൂലവും വെള്ളം ക്രമാധീതമായ എത്തി കൊണ്ടിരിക്കുന്നു. മുല്ലശേരി പഞ്ചായത്തിലെ പൂഞ്ചിറ മേഖലയിലും വെള്ളക്കെട്ട് രൂക്ഷമായി കൊണ്ടിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."