പനങ്ങാങ്ങര വാഹനാപകടം: വിടപറഞ്ഞവരെ ജന്മനാട് അനുസ്മരിച്ചു
അരക്കുപറമ്പ്: കോടോമ്പ്രം പ്രദേശത്തെ കണ്ണീരണിയിച്ച പനങ്ങാങ്ങര വാഹനാപകടത്തില്‍ വിടപറഞ്ഞവരുടെ അനുസ്മരണസമ്മേളനം നാടിന്റെ തേങ്ങലായി. അപകടത്തിന്റെ ഏഴാംദിനത്തില്‍ അരക്കുപറമ്പ് കോടോമ്പ്രം ജുമാമസ്ജിദ് പരിസരത്ത് സംഘടിപ്പിച്ച സംഗമത്തിലാണ് ഒരേ കുടുംബത്തിലെ മൂന്നുപേരുടെ സ്മരണയില്‍ കണ്ണീരും പ്രാര്‍ഥനയുമായി നാടൊന്നടങ്കം ഒത്തൊരുമിച്ചത്. നൂറുകണക്കിന് പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
സമസ്ത പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റിയുടെയും എസ്.എം.എഫ് താഴേക്കോട് മേഖലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ കോടോമ്പ്രം മഹല്ല് കമ്മിറ്റിയുമായി സഹകരിച്ച് നടത്തിയ പരിപാടി സയ്യിദ് സൈതലവിക്കോയ തങ്ങള്‍ ഒടമല ഉദ്ഘാടനം ചെയ്തു. കെ.സി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറാ അംഗം ഒ.ടി മൂസ മുസ്‌ലിയാര്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. സമാപന ദുആ സദസിന് ഏലംകുളം ബാപ്പുമുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ നാസര്‍ മാസ്റ്റര്‍, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എ.കെ മുസ്തഫ, എ. ജഅ്ഫര്‍ ഫൈസി, ഷംസാദ് സലീം നിസാമി കരിങ്കല്ലത്താണി, സുബൈര്‍ യമാനി കല്ലാംകുഴി, സി.എച്ച് മുസ്തഫ ഹാജി, ഹബീബുല്ല തങ്ങള്‍, എ.കെ ഖാസിം മരക്കാര്‍, നൂര്‍ മുഹമ്മദ് ഹാജി, മുഹമ്മദ്കുട്ടി ഫൈസി, ജസീല്‍ കമാലി അരക്കുപറമ്പ്, ഉമ്മര്‍ മുസ്‌ലിയാര്‍, പി. ഹനീഫ ഫൈസി പങ്കെടുത്തു.
കഴിഞ്ഞ എട്ടിന് രാത്രി പത്തോടെയാണ് പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ പനങ്ങാങ്ങരയില്‍ നാടിനെ നടുക്കിയ അപകടമുണ്ടായത്. അപകടത്തില്‍ അരക്കുപറമ്പ് മലങ്കട റോഡിലെ പട്ടണം ഹംസപ്പ (42), മകള്‍ ഹര്‍ഷീന (17), മകന്‍ ബാദുഷ (10) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ആള്‍ട്ടോ കാര്‍ മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്നുവന്ന മറ്റൊരു ലോറിയിടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."