ഗതാഗത തടസം യാത്രക്കാരെ ദുരിതത്തിലാക്കുന്നു
തലയോലപ്പറമ്പ്: കാര്‍ണിവെല്‍ തീയേറ്ററിനു സമീപം തുടര്‍ച്ചയായി ഉണ്ടാകുന്ന ഗതാഗതതടസം യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സിനിമ തുടങ്ങുന്നതിനു മുന്‍പും സിനിമ കഴിയുമ്പോഴും തീയേറ്ററിനു മുന്‍പില്‍ വാഹനങ്ങള്‍ വന്ന് റോഡ് തടസപ്പെടുന്നതും അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്.
കഴിഞ്ഞ ദിവസം അത്യാസന്ന നിലയിലുള്ള രോഗിയുമായി വന്ന ആംബുലന്‍സ് ഗതാഗതക്കുരുക്കിലകപ്പെടുകയും ആശുപത്രിയിലെത്താന്‍ താമസിച്ചതു മൂലം രോഗി മരിക്കുകയും ചെയതിരുന്നു.
ദൂരസ്ഥലങ്ങളില്‍ നിന്നും വരുന്ന വാഹനയാത്രക്കാര്‍ക്ക്, കാല്‍നടയാത്രക്കാര്‍ക്ക് തടസം ഉണ്ടാകാത്ത രീതിയില്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തി അപകടസാധ്യത കുറയ്ക്കണമെന്ന് തീയേറ്റര്‍ ഉടമകളോട് പലതവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്.
കാര്‍ണിവെല്‍ തീയേറ്ററിന്റെ മുന്‍ഭാഗത്തെ റോഡില്‍ മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന ഗതാഗതതടസം നീക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സി.പി.ഐ തലയോലപ്പറമ്പ് ലോക്കല്‍ കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."