HOME
DETAILS

നിയമവിരുദ്ധ തീരുമാനങ്ങളില്‍നിന്ന് നഗരസഭാ കൗണ്‍സില്‍ പിന്മാറണം: കെ.എം.സി.എസ്.യു

  
backup
April 29 2017 | 19:04 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3



തൊടുപുഴ:  നഗരസഭാപരിധിക്കുളളില്‍ നിയമവാഴ്ച ഉറപ്പുവരുത്തേണ്ട മുനിസിപ്പല്‍ കൗണ്‍സില്‍തന്നെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് തീരുമാനങ്ങളെടുക്കുന്നത് ജനപ്രതിനിധിസഭയുടെ അന്തസിനും ഭരണഘടനാപദവിക്കും യോജിക്കാത്തതാണെന്ന് മുനിസിപ്പല്‍ ആന്‍ഡ് കോര്‍പ്പപറേഷന്‍ സ്റ്റാഫ് യൂണിയന്‍ തൊടുപുഴ യൂണിറ്റ് സമ്മേളനം. ഭരണാധികാരികള്‍ എടുക്കുന്ന ഇത്തരം നിയമവിരുദ്ധ തീരുമാനങ്ങളും നിര്‍ദേശങ്ങളും നടപ്പിലാക്കാന്‍ ജീവനക്കാര്‍ക്ക് ബാധ്യതയില്ല.
നിക്ഷിപ്ത താല്‍പര്യക്കാരുടെയും ചില രാഷ്ട്രീയനേതൃത്വങ്ങളുടെയും സമ്മര്‍ദങ്ങള്‍ക്കുവഴങ്ങി ജനപ്രതിനിധികള്‍ ചട്ടലംഘനത്തിന് മുതിരുന്നത്'ഭീരുത്വവും സത്യപ്രതിജ്ഞാലംഘനവുമാണ്.  ഇത് നഗരസഭാ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കും.
 അഴിമതിരഹിതവും കാര്യക്ഷമവുമായ പ്രവര്‍ത്തനങ്ങളിലൂടെ നഗരസഭയെ ജനപക്ഷ-ജനസൗഹൃദ കേന്ദ്രമാക്കി മാറ്റുന്നതിനുളള എല്ലാ നടപടികള്‍ക്കും ജീവനക്കാരുടെ പിന്തുണയുണ്ടാകുമെന്നും ഇതിന് വിഘാതമായി നില്‍ക്കുുന്ന ഒരു ജീവനക്കാരനെയും സംഘടന സംരക്ഷിക്കുകയില്ലന്നും സമ്മേളനം പ്രഖ്യാപിച്ചു.
    യൂണിറ്റ് പ്രസിഡന്റ് എന്‍ ഗോവിന്ദന്റെ അധ്യക്ഷതയില്‍ തൊടുപുഴ എന്‍ജിഒ യൂണിയന്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനം സിഐടിയു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി ആര്‍ സോമന്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭാ കൗണ്‍സിലര്‍ പി.വി ഷിബു, എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാര്‍, കെഎംസിഎസ്‌യു ജില്ലാ പ്രസിഡന്റ് സി ബി ഹരികൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി വി.എസ്.എം നസീര്‍, യൂണിറ്റ് സെക്രട്ടറി എം എം സുമേഷ്, എന്‍ പി രമേഷ്‌കുമാര്‍, വി ബി ഓമനക്കുട്ടന്‍, ബിനു കൃഷ്ണന്‍കുട്ടി, സെയ്തുമുഹമ്മദ്, ഇ ഡി ത്രേസ്യ, ആര്‍ ലത എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി എന്‍ ഗോവിന്ദന്‍ (പ്രസിഡന്റ്), ലീലാമ്മ മാമന്‍(വൈസ് പ്രസിഡന്റ്), എം എം സുമേഷ് (സെക്രട്ടറി), ബിനു കൃഷ്ണന്‍കുട്ടി (ജോയിന്റ് സെക്രട്ടറി), വി ബി ഓമനക്കുട്ടന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  6 hours ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  7 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  7 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  8 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  8 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  9 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  10 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  10 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  10 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  11 hours ago