മലിനജലം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുക്കുന്നു
തലശ്ശേരി: തലശ്ശേരി ടൗണ്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ നിന്നും മലിനജലം പുറത്തേക്കൊഴുകുന്നത് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. ഓവുചാലിനു സ്ലാബുപോലുമില്ലാതെയാണ് ജനവാസകേന്ദ്രത്തിലേക്ക് മലിനജലം ഒഴുക്കിവിടുന്നതെന്ന് പ്രദേശവാസികളുടെ പരാതി. ആരോഗ്യഭീഷണി ഉയര്‍ത്തുന്നതിനാല്‍ പ്രദേശവാസികള്‍ നിരവധിതവണ ബന്ധപ്പെട്ട അധികൃതരോട് പ്രശ്നം ഉന്നയിച്ചിട്ടും പരിഹാരമായിട്ടില്ലെന്നാണ് ആക്ഷേപം. മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ കൊതുകു ശല്യവും പ്രദേശത്ത് രൂക്ഷമാണ്. ഓവുചാലിനു സ്ലാബ് ഇട്ടാല്‍ തന്നെ ഒരുപരിധിവരെ പ്രശ്നത്തിനു പരിഹാരമാകും. വര്‍ഷങ്ങളായി പ്രദേശവാസികള്‍ ഈദുരിതം അനുഭവിക്കുന്നത്. കല്യാണം ഉള്‍പ്പെടെ യുള്ള പരിപാടികളാണ് ഓഡിറ്റോറിയത്തില്‍ നടന്നുവരുന്നത്. മലിനജലം അതാത് സ്ഥലത്ത് തന്നെ സേഫ്റ്റി ടാങ്കിലേക്ക് ഒഴുക്കണമെന്നിരിക്കെയാണ് പൊതുസ്ഥലത്തേക്ക് ഇത്തരത്തില്‍ മലിനജലം പുറംതള്ളുന്നത്. നിലവില്‍ മലിനജലം ഒഴുക്കില്ലാതെ കെട്ടി നില്‍ക്കുകയാണ്. ദുര്‍ഗന്ധംകാരണം ഇതുവഴി നടന്നുപോകുന്ന യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."