കായംകുളം മണ്ഡല വികസനത്തിന് അഞ്ച് കോടിയുടെ ഭരണാനുമതി
കായംകുളം: കായംകുളം അസംബ്ലി മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഇരുപത് പ്രവര്‍ത്തികള്‍ക്കായി അഞ്ചുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി യു പ്രതിഭഹരി എം.എല്‍.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കായംകുളം നഗരസഭയില്‍ കായംകുളം ഗവ.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം (50 ലക്ഷം), കായംകുളം നഗരസഭ വാര്‍ഡ് എട്ട് ചക്കാല ജങ്ഷന്‍ - മുല്ലശ്ശേരി റോഡ് പുനരുദ്ധാരണവും ഓട നിര്‍മാണവും (25.5 ലക്ഷം), കായംകുളം നഗരസഭയില്‍ പുളിമുക്ക്-പുത്തന്‍വീട്ടില്‍ ജങ്ഷന്‍ റോഡ് (10 ലക്ഷം), കായംകുളം നഗരസഭയില്‍ മുഹിയിദ്ദീന്‍ പള്ളി - കുറ്റിക്കുളങ്ങര റോഡ് (25 ലക്ഷം), കായംകുളം നഗരസഭ 12-ാം വാര്‍ഡില്‍ എരുവ പാലത്തിന് തെക്ക് കരിപ്പുഴ കനാല്‍ ചീപ്പുമുതല്‍ കിഴക്കോട്ട് കൈയ്യാലയ്ക്കല്‍ റോഡ് വരെയുള്ള നീരൊഴുക്ക് തോടിന് സംരക്ഷണഭിത്തി കെട്ടി കോണ്‍ക്രീറ്റ് സ്ലാബ് പാകി നടപ്പാത നിര്‍മാണം (25 ലക്ഷം), കായംകുളം നഗരസഭയില്‍ കെ.പി.എ.സി ജങ്ഷന്‍ -ലക്ഷ്മി തീയേറ്റര്‍ റോഡ് (30 ലക്ഷം), കായംകുളം നഗരസഭയില്‍ മനേശ്ശേരി പാലവും അപ്രോച്ച് റോഡ് നിര്‍മാണവും (35 ലക്ഷം), പത്തിയൂര്‍ പഞ്ചായത്തില്‍ പത്തിയൂര്‍ ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം (30 ലക്ഷം), പത്തിയൂര്‍ പഞ്ചായത്തില്‍ പത്തിയൂര്‍ മാര്‍ക്കറ്റ് - കണ്ണമംഗലം റോഡ് (10 ലക്ഷം), പത്തിയൂര്‍ പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ വേണാട്ട് മുക്ക് - റെയില്‍വേമുക്ക് - കല്ലത്തുമുക്ക് - എന്‍.എച്ച്. ടയോട്ടാ ജം. റോഡ് (19 ലക്ഷം), കണ്ടല്ലൂര്‍ പഞ്ചായത്തില്‍ പൈപ്പ് ജം. - മുക്കം ക്ഷേത്രം റോഡ് (25 ലക്ഷം), കണ്ടല്ലൂര്‍ പഞ്ചായത്തില്‍ ഇടച്ചന്ത -മുതിരത്തറ - ചാപ്രായില്‍ ജം. റോഡ് (25 ലക്ഷം), കണ്ടല്ലൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 11 ല്‍ പ്രണവം ജം. - കാട്ടാന്‍കുളങ്ങര റോഡ് (10 ലക്ഷം), ദേവികുളങ്ങര പഞ്ചായത്തില്‍ പുത്തന്‍വീട്ടില്‍ ജം. - കൂട്ടുംവാതുക്കല്‍ കടവ് റോഡ് (15 ലക്ഷം), ദേവികുളങ്ങര പഞ്ചായത്തില്‍ മാരായിത്തോട്ടം മുതല്‍ താനാകുളം വരെ റോഡ് (വാര്‍ഡ് 6,7,8) (25 ലക്ഷം), കൃഷ്ണപുരം പഞ്ചായത്തില്‍ വാര്‍ഡ് 8 ല്‍ ആരക്കണ്ടത്തില്‍ - ആറുകടമ്പത്തോടിന് കുറുകെ പാലവും അപ്രോച്ച് റോഡും (40 ലക്ഷം), കൃഷ്ണപുരം പഞ്ചായത്തില്‍ വാര്‍ഡ് 9 ല്‍ പാട്ടത്തില്‍മുക്ക് - കുറക്കാവ് - കരിഞ്ഞപ്പള്ളിക്കല്‍ - പാറയില്‍മുക്ക് റോഡ് (25 ലക്ഷം), ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തില്‍ തെക്കേക്കര എല്‍.പി.സ്‌കൂള്‍ ജം. മുതല്‍ പീടികത്തറ റോഡ് (20.5 ലക്ഷം), ഭരണിക്കാവ് ഗ്രാമപഞ്ചായത്തില്‍ കട്ടച്ചിറ കുടുംബക്ഷേമ കേന്ദ്രത്തിന് കെട്ടിടം (30 ലക്ഷം), എന്നീ പ്രവര്‍ത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. തദ്ദേശ സ്വയംഭരണവകുപ്പിനാണ് നിര്‍മാണചുമതല.
പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നിര്‍ദേശം ബന്ധപ്പെട്ട വകുപ്പിന് നല്‍കിയിട്ടുണ്ട് എന്ന് എം.എല്‍.എ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."