മോദിയെയും അമിത്ഷായേയും വെല്ലുവിളിച്ച് പിണറായി: അക്രമം കാണിക്കാന്‍ ആര് പുറപ്പെട്ടാലും അഴിയെണ്ണേണ്ടി വരുമെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മനസിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കണമെന്ന് പിണറായി വിജയന്.
ശബരിമലയെക്കുറിച്ച് പച്ചക്കള്ളം പ്രചരിപ്പിച്ച് കേരളത്തില്‍ മുതലെടുപ്പ് നടത്താമെന്ന് കരുതേണ്ടയെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
അക്രമം കാണിക്കാന്‍ ആര് പുറപ്പെട്ടാലും അഴിയെണ്ണേണ്ടി വരുമെന്നും പിണറായി വിജയന് മുന്നറിയിപ്പ് നല്കി.
അയ്യപ്പന്റേയും ശബരിമലയുടേയും പേരുപറഞ്ഞ് അത്ഭുതങ്ങള്‍ സംഭവിപ്പിക്കാമെന്ന് മോദിയും അമിത് ഷായും മോഹിക്കണ്ടതില്ല. ഇതു കേരളമാണ്. ഇവിടെ നിങ്ങളുടെ വിലയെന്താണെന്ന് ഇവിടുത്തുകാര്‍ക്ക് നന്നായി അറിയാം.
ശബരിമലയില്‍ അറസ്റ്റ് നടന്നത് കലാപഭൂമി ആക്കാനുള്ള ശ്രമം തടയാന്‍ വേണ്ടിയാണെന്നും പിണറായി വിജയന് വിമര്‍ശിച്ചു.
ശബരിമലയെ ഉന്നതമായ പദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങിയെന്നും അതിവേഗം ഇത് പൂര്‍ത്തിയാക്കുമെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."