കനത്ത മഴയില്‍ തെന്നി വിമാനം; റണ്‍വേ തൊട്ടപ്പോഴേക്കും കൂപ്പുകുത്തി
കൊണ്ടോട്ടി: കനത്ത മഴയില്‍ ലാന്‍ഡിങ്ങിനിടെ ചക്രം തെന്നിയതാണ് വിമാനം റണ്‍വേയില്‍ നിന്ന് കൂപ്പ് കുത്താന്‍ കാരണമെന്ന് പ്രാഥമിക നിഗമനം. അപകടമുണ്ടായ സ്ഥലത്ത് കേന്ദ്രസുരക്ഷാസേനയും പൊലിസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉന്നത അധികാരികള്‍ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. വിമാനം ലാന്‍ഡിങ്ങിനായി കരിപ്പൂര്‍ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് അനുമതിതേടി നിമിഷങ്ങള്‍ക്കകമാണ് അപകടം. വിമാനം റണ്‍വേയില്‍ ഇറങ്ങി കുതിക്കുന്നതിനിടെയാണ് താഴ്ചയിലേക്ക് വീണത്. പൈലറ്റിന് വിമാനം നിയന്ത്രിക്കാന്‍ കഴിയും മുന്‍പ് തന്നെ വിമാനം റണ്‍വേ വിട്ട് താഴ്ചയിലെത്തിയിരുന്നു.
10 വര്‍ഷം മുന്‍പ് നടന്ന മംഗലാപുരം
വിമാനാപകടത്തിന് സമാനം
കോഴിക്കോട്: പത്ത് വര്‍ഷം മുന്‍പ് 158 പേരുടെ മരണത്തിനിടയാക്കിയ മംഗലാപുരം വിമാനാപകടത്തിന് സമാനമായ അപകടമായിരുന്നു ഇന്നലെ കരിപ്പൂരിലും സംഭവിച്ചത്. 2010 മേയ് 22നാണ് മംഗലാപുരത്ത് വിമാനാപകടം സംഭവിച്ചത്. അന്ന് ദുബൈയില്‍നിന്ന് മംഗലാപുരത്തേക്കു വന്ന എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റ് 812 രാവിലെ ആറരയോടെ ലാന്‍ഡിങിനിടെ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിന് തീപിടിച്ചതിനാല്‍ മരണസംഖ്യ ഏറി. ജീവനക്കാരടക്കം 166 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. മംഗലാപുരം വിമാനത്താവളത്തിനു സമാനമായി ടേബിള്‍ ടോപ് രീതിയിലാണ് കരിപ്പൂരിലെയും നിര്‍മാണം. ഇന്നലെ
ഇന്നലെ കരിപ്പൂരില്‍ വിമാനം ലാന്‍ഡിങിനിടെ അപകടത്തില്‍പെട്ടപ്പോള്‍ തീപിടിക്കാതിരുന്നതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. അപകടം നടന്നയുടന്‍ ആംബുലന്‍സുകളില്‍ മതിയാകാതെ എയര്‍പോര്‍ട്ട് ടാക്‌സികളും സ്വകാര്യ വാഹനങ്ങളുമാണ് ആളുകളെ ആശുപത്രിയിലെത്തിക്കാന്‍ രംഗത്തിറങ്ങിയത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."