ഡിഫ്ത്തീരിയ: കുട്ടിക്ക് രോഗബാധ ഇല്ലെന്ന് പരിശോധനാഫലം
കൊച്ചി: വാഴക്കുളത്തെ ഒമ്പതു വയസ്സുള്ള കുട്ടിക്ക് ഡിഫ്ത്തീരിയ ഇല്ലെന്ന് തിരുവനന്തപുരത്തെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടത്തിയ പരിശോധനയുടെ അന്തിമപരിശോധനാ ഫലം വന്നു. പ്രാഥമിക പരിശോധനയില്‍ ഡിഫ്ത്തീരിയ ആണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ബാക്ടീരിയ കള്‍ച്ചര്‍ പരിശോധനയില്‍ രോഗബാധക്ക് കാരണം ഡിഫ്ത്തീരിയ അല്ലെന്ന് തെളിഞ്ഞു. ജില്ലയില്‍ നിന്ന് അയച്ച ഇരുമ്പനം സ്വദേശിനിയുടെയും, മട്ടാഞ്ചേരിയിലെ കുട്ടിയുടേതും ഡിഫ്ത്തീരിയ അല്ലെന്ന് പരിശോധന ഫലം ലഭിച്ചു.
എങ്കിലും, തൃക്കാക്കരയില്‍ താമസിച്ച അസം സ്വദേശി മരിച്ചത് ഡിഫ്ത്തീരിയ മൂലമാണെന്ന് സ്ഥിരീകരണം ഉള്ള സാഹചര്യത്തില്‍ ജില്ലയില്‍ നടപ്പിലാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തന്നെ തുടരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. പനി. തൊണ്ടവേദന, തൊണ്ടവീക്കം തുടങ്ങിയ രോഗലക്ഷങ്ങളുള്ളവരെ തുടര്‍ന്നും നിരീക്ഷണവിധേയമാക്കും. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആവശ്യത്തിന് 'ആന്റി ടോക്സിന്' മരുന്നുകള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ലഭ്യമാണ്. 15 വയസ്സില്‍ താഴെയുള്ള, പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികളെ ആണ് പ്രധാനമായും ഡിഫ്ത്തീരിയ പോലുള്ള, പ്രതിരോധകുത്തിവെപ്പ് വഴി തടയാവുന്ന രോഗങ്ങള്‍ ബാധിക്കുക എന്നതിനാല്‍ കുട്ടികളുടെ രോഗപ്രതിരോധ വാക്സിനുകള്‍ കൃത്യമായി നല്‍കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."