കടല്‍ഭിത്തി തകര്‍ന്നു; മീറ്ററുകളോളം കര കടലെടുത്തു
മാറഞ്ചേരി: കടല്‍ കലിതുള്ളുമ്പോള്‍ പകച്ചു നില്‍ക്കുയാണ് തീരദേശവാസികള്‍. കടല്‍ക്ഷോഭം പ്രതിരോധിക്കാന്‍ സ്ഥിരമായ സംവിധാനമോ സുസ്ഥിരമായ കടല്‍ഭിത്തിയോ ഇനിയും സ്വപ്നമായ വെളിയങ്കോട്, പാലപ്പെട്ടി പ്രദേശത്ത് രൂക്ഷമായ കടല്‍ക്ഷോഭമാണ് ഇത്തവണയുണ്ടായത്.
വെളിയങ്കോട് തണ്ണിത്തുറയില്‍ ഇപ്പോഴും തുടരുന്ന ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തകര്‍ന്ന വീടുകള്‍ പൊളിച്ചുമാറ്റാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന തണ്ണിത്തുറയില്‍ നിര്‍മിച്ച കടല്‍ഭിത്തി ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തകര്‍ന്നതിനാല്‍ മീറ്ററുകളോളം കര കടല്‍ കവര്‍ന്നെടുത്തു കഴിഞ്ഞു.
പാലപ്പെട്ടി കാപ്പിരിക്കാട്, അജ്മീര്‍ നഗര്‍, തണ്ണിത്തുറ തുടങ്ങി വിവിധയിടങ്ങളില്‍ കടല്‍ കവര്‍ന്നെടുത്തത് മീറ്ററുകണക്കിനു കരയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ തണ്ണിത്തുറ മേഖലയില്‍ പത്തിലധികം വീടുകളില്‍ വെള്ളകയറി. 24 വീട്ടുകാര്‍ താമസം മാറി. നാലുവീടുകള്‍ പൂര്‍ണമായി ഇവിടെ തകര്‍ന്നിട്ടുണ്ട്. കടല്‍ ഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് കാപ്പിരിക്കാട് റോഡ് അന്‍പത് മീറ്ററോളം കടെലെടുത്തു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."