ഉണ്ണിക്കോയ തങ്ങള്‍ക്ക് യാത്രാമൊഴി
മഞ്ചേരി: മത രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ പതിറ്റാണ്ടുകളോളം നിറഞ്ഞു നിന്ന പാണ്ടിക്കാട് സയ്യിദ് അബ്ദുറഹിമാന്‍ ഉണ്ണിക്കോയ തങ്ങള്‍ക്ക് നാടിന്റെ യാത്രാമൊഴി. ആയിരങ്ങളാണ് നാടിന്റെ നാനാദിക്കുകളില്‍ നിന്നും പാണ്ടിക്കാട് തമ്പാനങ്ങാടിയിലെ മുബാറക് മന്‍സിലിലെത്തിയത്. നീണ്ട അഞ്ചര പതിറ്റാണ്ട് കാലം നേര്‍വഴി കാണിച്ച് മുന്നില്‍ നടന്ന നായകനെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കാന്‍ സമസ്തയുടെയും മുസ്ലിം ലീഗിന്റെയും പ്രവര്‍ത്തകര്‍ തിങ്കളാഴ്ച വൈകുന്നേരം മുതല്‍ സജീവമായിരുന്നു. രാവിലെ 6.30 ന് തുടങ്ങിയ മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 12.30 വരെ നീണ്ടു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി.കുഞ്ഞാണി മുസ്ലിയാര്‍, ഒ.ടി.മൂസ മുസ്‌ലിയാര്‍, മാമ്പുഴ സൈതാലി മുസ്‌ലിയാര്‍, പി.വി.അബ്ദുല്‍ വഹാബ് എം.പി, എം.എല്‍.എമാരായ പി.ഉബൈദുള്ള, ടി.വി.ഇബ്രാഹിം, എ.പി.അനില്‍കുമാര്‍, പി.അബ്ദുല്‍ ഹമീദ്, അഡ്വ.എം.ഉമ്മര്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാലകത്ത് സൂപ്പി, അഡ്വ. യു.എ. ലത്തീഫ്, അബ്ദുസമദ് പൂക്കോട്ടൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അഡ്വ.എം.റഹ്മത്തുള്ള, ഉമ്മര്‍ അറക്കല്‍, ആക്കോട് മുഹമ്മദ് മുസ്‌ലിയാര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഇ.മുഹമ്മദ് കുഞ്ഞി, ഖാലിദ് മാസ്റ്റര്‍, കളത്തില്‍ കുഞ്ഞാപ്പുട്ടി ഹാജി, അലവി ഉസ്താദ് കരുവാരക്കുണ്ട്, ടി.പി അഷ്‌റഫലി, ളിയാഉദ്ദീന്‍ ഫൈസി, വല്ലാഞ്ചിറ മുഹമ്മദലി, വി.എ. കെ.തങ്ങള്‍, നൗഷാദ് മണ്ണിശ്ശേരി, വി.സുധാകരന്‍, അന്‍വര്‍ മുളളമ്പാറ, പി.രാധാകൃഷ്ണന്‍, അഡ്വ.ശ്രീധരന്‍, എന്‍.സി.ഫൈസല്‍ തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."