HOME
DETAILS
MAL
നദാലിന് ജയം; നിഷികോരിക്ക് തോല്‍വി
backup
April 17 2019 | 19:04 PM
മോണ്ടെ കാര്‍ലോ: മോണ്ടെ കാര്‍ലോ മാസ്‌റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്റില്‍ റാഫേല്‍ നദാല്‍, അലക്‌സാണ്ടര്‍ സ്വറേവ് എന്നിവര്‍ ജയിച്ചപ്പോള്‍ ജപ്പാന്റെ കെയ് നിഷികോരിക്ക് അപ്രതീക്ഷിത തോല്‍വി. നിലവിലെ ചാംപ്യനായ നദാല്‍ സ്‌പെയിനിന്റെ തന്നെ ബാറ്റിസ്റ്റ അഗട്ടിനെ (6-1, 6-1)യാണ് പരാജയപ്പെടുത്തിയത്. ജര്‍മന്‍ താരമായ സ്വറേവ് കാനഡയുടെ ഫെലിക്‌സ് ആഗറിനെയും (6-1, 6-4) എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ലോക ഏഴാം നമ്പര്‍ താരമായ നിഷികോരി ഫ്രാന്‍സിന്റെ ഹെര്‍ബര്‍ട്ടിന് മുന്‍പിലാണ് കീഴടങ്ങിയത് (7-5, 6-4).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."