HOME
DETAILS
MAL
രാജ്യം മുഴുവന്‍ കൂടെയുണ്ട്: ഗവര്‍ണര്‍
backup
August 09 2020 | 05:08 AM
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും പര്യക്കുപറ്റിയവരുടെയും ദുഃഖത്തില്‍ രാജ്യം മുഴുവന്‍ കൂടെയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. 48 മണിക്കൂറിനിടെ രണ്ട് ദുരന്തങ്ങളാണ് സംസ്ഥാനത്തിന് നേരിടേണ്ടി വന്നത്. ഇടുക്കിയിലെ പ്രകൃതി ദുരന്തത്തിലും കരിപ്പൂര്‍ വിമാനാപകടത്തിലും ഉണ്ടായ മരണങ്ങളില്‍ കേരള ജനതയോടൊപ്പം അനുശോചിക്കുന്നു.
ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ. വിമാനദുരന്തത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അതീവ ദുഃഖം അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും ദുഃഖം പങ്കുവച്ചതായും ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."