HOME
DETAILS

രണ്ടാം വരവില്‍ വയനാടിന്റെ പുത്രനായി രാഹുലിന്റെ മടക്കം

  
backup
April 17 2019 | 22:04 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%b5%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1


കോഴിക്കോട്: രണ്ടാം വരവില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കി. തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എല്‍.ഡി.എഫ് ഉയര്‍ത്തിക്കൊണ്ടു വന്ന വിവാദങ്ങള്‍ക്ക് അതു മറുപടിയുമായി.


ജീവിതകാലം മുഴുവന്‍ വയനാടിനൊപ്പം ഉണ്ടാകും. ഇതായിരുന്നു ഇന്നലെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ എ.ഐ.സി.സി അധ്യക്ഷനും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ രാഹുലിന്റെ ഉറപ്പ്. അമേത്തിയില്‍ നിന്നും മത്സരിക്കുന്ന രാഹുല്‍ ഗാന്ധി രണ്ടിടത്തും ജയിച്ചാല്‍ വയനാട് ലോക്‌സഭാംഗത്വം രാജിവയ്ക്കുമെന്നും വീണ്ടും ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങുമെന്നുമായിരുന്നു എല്‍.ഡി.എഫ് ആരോപിച്ചിരുന്നത്. എന്നാല്‍ അമേത്തി സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിക്കു നല്‍കി വയനാട്ടില്‍ നിന്നുള്ള ലോക്‌സഭാംഗമായി രാഹുല്‍ തുടരുമെന്നായിരുന്നു ഉന്നത കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്ന സൂചന. ഇതു ശരിവയ്ക്കുന്നതാണ് രാഹുല്‍ ഇന്നലെ തന്റെ മണ്ഡലത്തിലെ മൂന്നു പൊതുയോഗങ്ങളില്‍ പ്രസംഗിച്ചപ്പോഴും സൂചന നല്‍കിയത്. തന്റെ രണ്ടാം വരവില്‍ വോട്ടര്‍മാരുടെ മുന്‍പില്‍ വയനാടിന്റെ പുത്രനായിട്ടാണ് രാഹുല്‍ മടങ്ങിയത്.


കാര്‍ഷിക ജില്ല കൂടിയായ വയനാട് നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ച രാഹുല്‍ വലിയ പ്രതീക്ഷയാണ് കര്‍ഷകരില്‍ ഉണ്ടാക്കിയത്. ആസിയാന്‍ കരാറിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക പ്രശ്‌നങ്ങളെക്കുറിച്ച് രാഹുല്‍ മറുപടി പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വയനാട് നേരിടുന്ന കാര്‍ഷിക പ്രതിസന്ധിക്കും രാത്രിയാത്രാ നിരോധത്തിനും പരിഹാരം കാണുമെന്ന ഉറപ്പ് നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ നിന്ന് മടങ്ങിയത്. കര്‍ഷക ആത്മഹത്യയെക്കുറിച്ച് സൂചിപ്പിച്ച രാഹുല്‍ മോദിയുടെ നയങ്ങളാണ് തൊഴിലില്ലായ്മ വര്‍ധിക്കാനും കര്‍ഷക ആത്മഹത്യ കൂടാനും കാരണമെന്നും വ്യക്തമാക്കി. തിരുനെല്ലി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതോടെ ബി.ജെ.പിയുടെ പ്രചാരണങ്ങള്‍ക്കുള്ള മുനയൊടിക്കാനും രാഹുലിന് കഴിഞ്ഞു.


കേരളത്തിലെ പ്രചാരണത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ മലബാറിലെത്തിയ രാഹുല്‍ വോട്ടര്‍മാരുടെ മനസ് കീഴടക്കിയാണ് തിരിച്ചുപോയത്. കണ്ണൂരില്‍ പൊതുപരിപാടി ഇല്ലായിരുന്നുവെങ്കിലും അദ്ദേഹത്തെ കാണാന്‍ കോണ്‍ഗ്രസ് നേതൃയോഗം നടക്കുന്ന സാധു ഓഡിറ്റോറിയത്തില്‍ നിരവധി പേര്‍ എത്തിയിരുന്നു. തുടര്‍ന്നു തിരുനെല്ലിയിലും ബത്തേരിയിലും തിരുവമ്പാടിയിലും വണ്ടൂരിലും ഏറ്റവും അവസാനത്തെ പൊതുയോഗം നടന്ന തൃത്താലയിലും വന്‍ ജനാവലിയായിരുന്നു രാഹുലിനെ കാണാന്‍ എത്തിയിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago