കന്നിമാരി ചെക്ക്പോസ്റ്റിന് പൊലിസ് കാവല്‍ ഏര്‍പെടുത്തി
വണ്ടിത്താവളം:കന്നിമാരി ചെക്ക്പോസ്റ്റിന് പൊലിസ് കാവല്‍ ഏര്‍പെടുത്തി. നികുതിവെട്ടിപ്പ് വാഹനങ്ങള്‍ ബാരിക്കേഡ് തകര്‍ത്ത് കടക്കുന്നത് വ്യാപകമായതിനെതുടര്‍ന്നാണ് പൊലിസ് സംരക്ഷണം ഏര്‍പെടുത്തിയിട്ടുള്ളത്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടക്കുന്ന ഇറച്ചികോഴിവാഹനങ്ങളാണ് കഴിഞ്ഞ എട്ടുമാസത്തിനിടെ നാലിലധികം തവണ കന്നിമാരിയിലെ വാണിജ്യനികുതി ചെക്കപോസ്റ്റിലെ ബാരികേഡ് തകര്‍ത്ത് കടന്നിട്ടുള്ളത്.ഇതിനെതിരെ നാട്ടുകാരുടെ പരാതി വ്യാപകമായതിനെതുടര്‍ന്നാണ് ഒരു പൊലിസുകാരനെ ചെക്ക്്്പോസ്റ്റില് നിയോഗിച്ചിട്ടുള്ളത്. ഊടുവഴികളിലൂടെയും അല്ലാതെയും നികുതിവെട്ടിപ്പ് വാഹനങ്ങള്‍ കന്നിമാരി ചെക്ക്പോസ്ററിലൂടെ കടക്കുബോള്‍ ഇവര്‍ക്ക് എല്ലാ ഒത്താശകളും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതിനാല്‍ രണ്ട് പൊലിസുകാരെ നിയമിക്കുന്നതോടൊപ്പം സി.സി.ടി.വി ക്യാമറ സ്ഥാപിക്കണമെന്നാണ് നാട്ടകാരുടെ ആവശ്യം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."