ശ്രീധന്യയെ നേരിട്ട് അഭിനന്ദനമറിയിച്ച് രാഹുല്‍ ഗാന്ധി
സുല്‍ത്താന്‍ ബത്തേരി: ഇക്കഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410 റാങ്ക് നേടി മികവ് തെളിയിച്ച കേരളത്തിലെ ആദ്യത്തെ പട്ടികവര്‍ഗക്കാരിയായ ശ്രീധന്യാ സുരേഷിനെയും കുടുംബത്തിനെയും നേരില്‍ കണ്ട് രാഹുല്‍ഗാന്ധി അഭിനന്ദനമറിയിച്ചു. ഇന്നലെ സുല്‍ത്താന്‍ ബത്തേരിയിലെത്തിയപ്പോഴാണ് സെന്റ് മേരീസ് കോളജിലെ മുറിയില്‍ വെച്ച് ശ്രീധന്യയെയും കുടുംബത്തിനെയും രാഹുല്‍ ഗാന്ധി കണ്ടത്. വീട്ടുകാര്യം മുതല്‍ അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ രാഹുലും ശ്രീധന്യയും തമ്മില്‍ സംസാരിച്ചു. അര മണിക്കൂര്‍ നീണ്ട സംസാരത്തിനിടെ ഒരു വാക്കുപോലും രാഷ്ട്രീയം കടന്നുവന്നില്ല. ശ്രീധന്യ മലയാളി സമൂഹത്തിന് മാത്രമല്ല, ഇന്ത്യന്‍ യുവത്വത്തിന് തന്നെ ഒരു റോള്‍മോഡലാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. തന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ ഉപഹാരം വീട്ടിലെത്തിച്ച് നല്‍കാന്‍ വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണനെ ചുമതലപ്പെടുത്തിയ രാഹുല്‍ഗാന്ധി ഇവര്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."