എറണാകുളത്തപ്പന്‍ കോളജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊടകര: വരന്തരപ്പിള്ളി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ എറണാകുളത്തപ്പന്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ ഈ കോളജില്‍ വിവിധ ശാഖകളില്‍ പഠിക്കുന്നതും അടുത്ത മാസം രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതേണ്ടതുമായ എന്‍.ആര്‍.ഐ ക്വാട്ടയില്‍ പഠിക്കുന്ന 18 വിദ്യാര്‍ഥികളുടെ ഭാവി കൂടുതല്‍ അനിശ്ചിതത്വത്തിലായി.
എ.പി.ജെ അബ്ദുല്‍ കലാം യൂനിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഈ കോളജ്, യൂനിവേഴ്‌സിറ്റിക്ക് അടക്കേണ്ട മൂന്നു ലക്ഷം രൂപ അഫിലിയേഷന്‍ ഫീ സമയത്തിനു അടക്കാത്തതു കാരണം കുട്ടികളുടെ ആദ്യ സെമസ്റ്റര്‍ പരീക്ഷ ഫലങ്ങള്‍ തടഞ്ഞു വച്ചിരിക്കുകയാണ്.
ആദ്യ സെമസ്റ്റര്‍ ഫലങ്ങള്‍ ലഭിക്കാതെ ഇവര്‍ക്ക് രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാനാകില്ല. അഫിലിയേഷന്‍ ഫീ അടക്കാത്തതിനാല്‍ അടുത്ത മാസം തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതേണ്ടവരുടെ ലിസ്റ്റില്‍ ഈ വിദ്യാര്‍ഥികളുടെ പേരുകളും യൂനിവേഴ്‌സിറ്റി ഉള്‍പ്പെടുത്തിയിട്ടില്ല. യൂനിവേഴ്‌സിറ്റി അഫിലിയേഷന്‍ ഫീസുമായി ബന്ധപ്പെട്ടും, വിദ്യാര്‍ഥികളെ പരീക്ഷ എഴുതിപ്പിക്കണമെന്നു അഭ്യര്‍ത്ഥിച്ചും ആണ് ഇവര്‍ ഹൈകോടതിയെ സമീപിച്ചിരുന്നത്.
എന്നാല്‍, സമാനമായ മറ്റൊരു കേസ് മെയ് മാസം രണ്ടിന് സുപ്രിം കോടതി പരിഗണിക്കുന്നുണെന്നും അതിനാലാവാം തങ്ങളുടെ കേസ് ഹൈകോടതി തള്ളിയതെന്നുമാണ് എറണാകുളത്തപ്പന്‍ കോളജ് അധികൃതരുടെ നിലപാട്. കേരളത്തില്‍ നിന്നും 12 കോളജുകളിലെ വിദ്യാര്‍ഥികള്‍ ഇതേ പോലെ വിധി കാത്തിരിക്കുന്നുണ്ടെന്നും ആയതിനാല്‍ സുപ്രിം കോടതി സഹായകരമായ നിലപാടെടുക്കുമെന്നുമാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.
എന്നാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാന്‍ ഇനി ഒരു മാസം പോലും ഇല്ലെന്ന വസ്തുത വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."