പെട്ടിമുടിയില്‍ 16 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു: മരണം 42 ആയി
മൂന്നാര്‍: രാജമലയിലെ മണ്ണിടിച്ചിലില്‍ 16 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 42 ആയി. 28 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ചാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കനത്ത മഴയായതിനാല്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം തന്നെയാണ്.
രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിച്ചു. പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കും 10 ലക്ഷം രൂപ നല്‍കണമെന്നും കരിപ്പൂരില്‍ 10 ലക്ഷവും രാജമലയില്‍ 5 ലക്ഷവും പ്രഖ്യാപിച്ചത് വിവേചനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പെട്ടിമുടി സന്ദര്‍ശിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേന്ദ്രസഹമന്ത്രി വി മുരളീധരന്‍, വനം മന്ത്രി കെ രാജു എന്നിവരും ഇന്ന് ദുരന്ത സ്ഥലം സന്ദര്‍ശിക്കും.
റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം.എം മണി എന്നിവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായവും ചികിത്സ സര്‍ക്കാര്‍ ചെലവില്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."