പത്താം ക്ലാസ്, പ്ലസ്‌ടു പരീക്ഷകളിൽ മികച്ച വിജയം വരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു
ദമാം: പത്താംക്ലാസ്, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ജുബൈൽ സാഫ്‌ക (സോഷ്യൽ അലയൻസ് ഫോർ കൾച്ചറൽ ആക്റ്റിവിറ്റിസ്) യുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഓൺലൈൻ അനുമോദന ചടങ്ങ് മുൻ വിദ്യാഭ്യാസ മന്ത്രിയും തിരൂരങ്ങാടി എം എൽ എ യുമായ പികെ അബ്ദു റബ്ബ് ഉദ്ഘാടനം ചെയ്തു. സാഫ്‌ക സ്ഥാപകനും പ്രസിഡന്റുമായ ബാപ്പു തേഞ്ഞിപ്പലം അധ്യക്ഷത വഹിച്ചു. സാഫ്‌ക വൈസ് പ്രസിഡന്റ് മുഹമ്മദ് കുട്ടി മാവൂർ ആമുഖ ഭാഷണം നടത്തി.
മികച്ച വിജയം വരിച്ച കുട്ടികളെ ഇർഷാദ് മുഹമ്മദ് നിലമേൽ പരിചയപ്പെടുത്തി. മുഖ്യാതിഥി ഡോ: പിപി അബ്ദുൽ ഹഖ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള മോട്ടിവേഷൻ ക്ലാസ്സെടുത്തു.
പത്താം ക്ലാസിൽ നിന്നും വിജയിച്ച മുഹമ്മദ് ഫാരിസ് ഫാറൂഖ്, ഷസ്‌ലി സുബൈർ, നിദ ഗഫാർ, മുഹമ്മദ് റാസി, പന്ത്രണ്ടാം ക്ലാസിൽ നിന്നും വിജയിച്ച ഹിബ ഷെറിൻ കോർലോട്ടിൽ, നാദിയ ഫാറൂഖ്, നിലോഫർ ജാഫർ, അക്ഷയ് വേണു, ഷഫ്‌ന ഫാർവീൻ, ഹിഷാം സക്കീർ, എന്നീ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. ജുബൈൽ ഇൻഡസ്ട്രിയൽ കോളേജ് ലക്ച്ചറർ എൻ വി അമീർ അസ്ഹർ, ട്രെയിനറും മോട്ടിവേറ്ററുമായ പിസി അൻസാർ (റിയാദ്), സൗദ ഹസൻ (എറണാകുളം), ഇന്ത്യൻ സ്‌കൂൾ അധ്യാപകരായ സനൽ മാസ്റ്റർ, ഷാഹിദ ഷാനാവാസ്, ലൈബി ജയിംസ്, എഴുത്തുകാരി ആൻസി മോഹൻ, ആപ്പിൾ ഗാർഡൻ സ്‌കൂൾ അധ്യാപിക നഫീസത്ത് ബീവി തുടങ്ങിയവർ കുട്ടികൾയും രക്ഷിതാക്കൾക്കും ആവശ്യമായ ക്ളാസുകളെടുത്തു.
ജുബൈലിലെ വിവിധ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ സംബന്ധിച്ചു. മുഹമ്മദ് ഇർഷാദ് നിലമേൽ അവരാതകനായിരുന്നു. സാഫ്‌ക മുഖ്യ ഉപദേഷ്‌ടാവ് ഫസൽ പി എം. സ്വാഗതവും സാഫ്‌ക കുടുംബ വേദി പ്രസിഡന്റ് വഹീദ ഫാറൂഖ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."