HOME
DETAILS
MAL
എല്ലായിടത്തും പാര്‍ക്കിങ് അനുവദിച്ചാല്‍ അരാജകത്വം: എസ്.എ.ടി.യു
backup
April 29 2017 | 22:04 PM
കണ്ണൂര്‍: ഓട്ടോറിക്ഷകള്‍ പെര്‍മിറ്റില്‍ അനുവദിച്ച സ്ഥലത്ത് തന്നെ പാര്‍ക്ക് ചെയ്യണമെന്നും കെ.സി നമ്പര്‍ ലഭിച്ചുവെന്ന കാരണത്താല്‍ കോര്പറേഷന് പരിധിയിലെ എല്ലാ ഓട്ടോറിക്ഷാ സ്റ്റാന്റിലും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നത് അരാജകത്വം സൃഷ്ടിക്കുമെന്ന് സ്വതന്ത്രഓട്ടോറിക്ഷ തൊഴിലാളി യൂനിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മോട്ടോര്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തി വാഹന ഉടമകളെയും തൊഴിലാളകളെയും കഷ്ടപ്പെടുത്തുന്ന നടപടികള്‍ തിരുത്തണമെന്നും സമ്മേളനം അവശ്യപ്പെട്ടു. അഡ്വ. തമ്പാന് തോമസ് ഉദ്ഘാടനം ചെയ്തു. അഡ്വ. കസ്തൂരി ദേവന് അധ്യക്ഷനായി. എന്‍ ലക്ഷമണന് സംസാരിച്ചു. തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി. ഡോ. ഡി സുരേന്ദ്രനാഥ്, കെ.സി ഉമേഷ്ബാബു, സുനില്‍ കുമാര്‍, എം സതീശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."