മോദി ഭരണം ന്യൂനപക്ഷങ്ങള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും ദുരിതകാലം: വൃന്ദാ കാരാട്ട്
പനമരം: മോദി ഭരിച്ച അഞ്ച് വര്‍ഷം ന്യൂനപക്ഷങ്ങള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കുമെല്ലാം ദുരിത കാലമായിരുന്നെന്ന് വൃന്ദാ കാരാട്ട്. പനമരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി സുനീറിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. രാഹുല്‍ ഇടതുപക്ഷത്തിനെതിരേ ഒന്നും സംസാരിക്കില്ലെന്നാണ് പറയുന്നത്. പക്ഷെ പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ടാണ് ബി.ജെ.പിയില്ലാത്ത വയനാട്ടില്‍ വന്ന് ഇടതു സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കുന്നത്. ബി.ജെ.പിയെ നേരിടാനുള്ള ശേഷി കോണ്‍ഗ്രസിനില്ല. പരിമിതമായ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് മതേതര സംഖ്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും വൃന്ദ പറഞ്ഞു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള കാരണം കോണ്‍ഗ്രസ് നടത്തിയ അഴിമതിയാണ്. ഇതില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേ നയമാണ്. അഴിമതിയിലും സാമ്പത്തിക നയത്തിലും ഈ യോജിപ്പ് കാണാം. ഇക്കാര്യത്തില്‍ അനില്‍ അംബാനിയുടെയും അദാനിയുടെയും ഫാക്ടറികളില്‍ ഉണ്ടാക്കിയ പശ കൊണ്ട് ഇവരെ ഒട്ടിച്ചിരിക്കുകയാണന്നെും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."