ജില്ലാ ബാങ്കിലെ ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ബെഫി
കല്‍പ്പറ്റ: വയനാട് ജില്ലാ സഹകരണ ബാങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി നടന്ന ആരോപണ വിധേയമായ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും വിജിലന്‍സ് അന്വേഷിക്കണമെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (ബെഫി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ജനറല്‍ മാനേജര്‍ ഉള്‍പ്പെട്ട ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെ ട്രേഡ് യൂനിയന്‍ ഭേദമെന്യേ ജീവനക്കാര്‍ ഒന്നടങ്കം ധര്‍ണ നടത്തിയിരുന്നു. അനര്‍ഹമായി തുടരുന്ന യു.ഡി.എഫ് ഭരണസമിതിയെ പിരിച്ചുവിടണം. ബാങ്ക് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളെ മറികടന്ന് അന്യായമായി കടലാസ് സഹകരണ സംഘങ്ങള്‍ക്ക് വന്‍തുക വായ്പ നല്‍കുന്നത് നിര്‍ത്തിവയ്ക്കണം എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്. പി.എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് പി.സി ടോമി അധ്യക്ഷനായി. കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു. ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എക്ക് സ്വീകരണം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."