'മോദി ഭരണകാലത്ത് രാജ്യത്ത് ഏറ്റവും കൂടൂതല്‍ അഴിമതി നടന്നു'
തൃശൂര്‍: സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടന്നത് മോദിയുടെ ഭരണത്തിന്‍ കീഴിലെന്ന് സി.പി.എം ദേശീയ ജന.സെക്രട്ടറി സീതാറാം യെച്ചൂരി.
അഴിമതിയുടെ മറവില്‍ ബി.ജെ.പി നേതൃത്വം സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നു. ഇലക്ടറല്‍ ബോണ്ട് എന്ന രീതിയില്‍ നടത്തുന്ന ദുരൂഹമായ പണസമാഹരണം പ്രധാന ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ മതേതര ഗവണ്‍മെന്റ് നിലവില്‍ വരേണ്ടത് രാജ്യത്തിന്റെ നിലനില്‍പിന് അനിവാര്യമാണ്. രാജ്യത്തിന്റെ മതേതരത്വത്തെ നശിപ്പിച്ച അഞ്ച് വര്‍ഷമാണ് കഴിഞ്ഞുപോയത്. ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ കാലയളവില്‍ പാര്‍ലമെന്റെ സമ്മേളിച്ചത് മോദി ഭരണത്തിലാണ്. ഭരണഘടനലംഘനം ഉള്‍പ്പെടെയുള്ള ജനാധിപത്യ ധ്വംസനമാണ് നടക്കുന്നതെന്നൂം യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."